നയമെന്ത് ? നടപ്പാകുന്നതെന്ത് ?

രാഷ്ട്രീയ അക്രമം സി.പി.എമ്മിന്റെ സംസ്കാരമല്ലെന്നാണ് ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി വ്യക്തമാക്കുന്നത്. രാഷ്ട്രീയ എതിരാളികളെ ജനാധിപത്യപരമായി തോല്‍പിക്കുക എന്നതാണ് പാര്‍ട്ടി നയം. പക്ഷേ, നയത്തിലല്ല, ന്യായത്തിലുമല്ല കണ്ണൂരിലെ സി.പി.എം. വെട്ടാനും കൊല്ലാനും നടക്കുന്ന അണികള്‍ക്ക് മാത്രമല്ല, അവരെ വികാരംകൊള്ളിച്ച്  പടയ്ക്കിറക്കുന്ന നേതാക്കളും യച്ചൂരിയുടെ നയത്തിന്റെ ഏഴയലത്തില്ല. അതിനാല്‍ നമുക്ക് സി.പി.എമ്മിന്റെ രാഷ്ട്രീയ അക്രമങ്ങളെക്കുറിച്ചു തന്നെ സംസാരിക്കാം.

ഈ വിഷയത്തില്‍ 9 മണി ചര്‍ച്ച നിലപാട് വ്യക്തമാക്കുന്നു– രാഷ്ട്രീയ എതിരാളികളെ വകവരുത്തുന്ന പാര്‍ട്ടി തന്നെയാണ് സി.പി.എം. അക്രമങ്ങളെ തള്ളിപ്പറയുന്നുണ്ടെങ്കില്‍ ഈ പാര്‍ട്ടിയുടെ രാഷ്ട്രീയ സംസ്കാരം അതിന് അനുസരിച്ച് മാറണം. നയം ആദ്യം പഠിക്കേണ്ടത് നയിക്കുന്നവരാണ്.