സർ, എന്നുനിൽക്കും ഈ തീരത്തിനൊപ്പം ?

വ്യക്തമാണല്ലോ എല്ലാം. അതായത് ഓഖിയില്‍ നിന്ന് പാഠം പഠിക്കുമെന്ന് ഗവര്‍ണറെക്കൊണ്ട് പറയിച്ചത് ചുമ്മാ ഡെക്കറേഷനു  വേണ്ടി മാത്രം. കടലില്‍ മരിച്ച മല്‍സ്യത്തൊഴിലാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പഴയതുപോലെ പാത ഉപരോധത്തിന് ഇറങ്ങേണ്ടിവന്നു. എന്താണ് ഈ സര്‍ക്കാര്‍ പഠിച്ച പാഠം?

9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്- മല്‍സ്യത്തൊഴിലാളി സമൂഹത്തോട് ഈ സര്‍ക്കാരിന്റെ നയം വീണ്ടും തെരുവില്‍ ഒരു പകല്‍ നീണ്ട ഉപരോധത്തിനാണ് വഴിവയ്ക്കുന്നതെങ്കില്‍ നിസ്സംശയം പറയാം, ഓഖിയെന്ന കൊടുങ്കാറ്റില്‍ പോലും അവരുടെ അടഞ്ഞ മനസ്സ് തുറന്നിട്ടില്ല.  ഓഖിയില്‍ നിന്ന് പാഠം പഠിക്കുക എന്നാല്‍ നടക്കാത്ത വലിയ പദ്ധതികളെക്കുറിച്ച് വാചകമടിക്കുക എന്നല്ല. മനുഷ്യജീവന് വിലമതിക്കുക എന്നാണ്.