വലിയ ക്യാമറകളെ ചെറിയ ക്യാമറകള്‍ തോല്‍പിക്കുന്നോ ?

പ്രേക്ഷകര്‍ ഈ ദൃശ്യങ്ങള്‍ കാണുക. ഞങ്ങള്‍ ഇന്ന് സംപ്രേഷണം ചെയ്ത ഏതാനും വാര്‍ത്തകളില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. പക്ഷേ മനോരമ ന്യൂസിന്റെ ക്യാമറകള്‍ പകര്‍ത്തിയതല്ല. ഒന്ന് ഞങ്ങളുടെ റിപ്പോര്‍ട്ടര്‍ തന്നെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത്. മറ്റൊന്ന് ഒരു ആശുപത്രിയുടെ സിസി ടിവിയില്‍ പതിഞ്ഞത്. മറ്റൊന്ന് ഒരു സാധാരണ മനുഷ്യന്‍ മൊബൈല്‍ ക്യാമില്‍ എടുത്തത്. ഇങ്ങനെ സമൂഹത്തില്‍ നിന്ന് പൊങ്ങിവരുന്ന മൊബൈല്‍ ദൃശ്യങ്ങള്‍ ചില കടുത്ത സത്യങ്ങള്‍ പുറത്തുകൊണ്ടുവരുന്ന കാഴ്ച ഈയിടെയായി ധാരാളമാണ്. ഞങ്ങള്‍ അടക്കമുള്ള മുഖ്യധാരാ മാധ്യമങ്ങളുടെ ക്യാമറകള്‍ക്ക് സാധിക്കുന്നതിനേക്കാള്‍ ശക്തമായ ചിലത് പ്രേക്ഷകരിലെത്തിക്കാന്‍ അവയ്ക്ക് കഴിയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഒരുചോദ്യം 9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്നത്. വലിയ ക്യാമറകളെ ചെറിയ ക്യാമറകള്‍ തോല്‍പിക്കുന്നോ?

9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്; മൊബൈല്‍ ക്യാമറകള്‍ വഴിയും സിസി ടിവികള്‍ വഴിയും സത്യങ്ങള്‍ പുറത്തുവരുന്നുണ്ട്. അവയ്ക്ക് സ്വീകാര്യത ഉണ്ടാകുന്നത് സ്വാഭാവികം. പക്ഷേ വലിയ ആഘാതമേല്‍പിക്കാന്‍ കരുത്ത് ഇപ്പോഴും മുഖ്യധാരയ്ക്കു തന്നെ.