ബിജെപി സ്വയം സെൻസർ നടത്തേണ്ടേ ?

Thumb Image
SHARE

മെര്‍സല്‍ വിവാദത്തില്‍ ഇതിനകം തന്നെ തോറ്റിരിക്കുന്ന ബി.ജെ.പിക്ക് ഇന്ന് നിനച്ചിരിക്കാതെ ഒരടി കൂടി കിട്ടി. സിനിമയിലെ വിവാദഭാഗങ്ങള്‍ നീക്കാന്‍ ആവശ്യപ്പെട്ട് ഒഭിഭാഷകന്‍ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. വെറുതേ തള്ളുകയായിരുന്നില്ല. ഇതിനൊന്നും വേണ്ടി ചെലവാക്കാന്‍ കോടതിക്ക് സമയമില്ലെന്ന് കൂടി പറഞ്ഞു. സിനിമയെ എതിര്‍ക്കാന്‍ ബി.ജെ.പി മുന്നോട്ടുവച്ച വാദങ്ങളായിരുന്നു ഈ അഭിഭാഷകന്റേതും. അതാണ് കോടതി കയ്യോടെ നിരസിച്ചത്. സിനിമയെ സിനിമയായി കാണാന്‍ കോടതി ഉപദേശിച്ചു. 'മെര്‍സല്‍' സെന്‍സര്‍ ചെയ്യണമെന്ന ബി.ജെ.പിയുടെ ആവശ്യം തമിഴ് സിനിമാലോകം ഒന്നടങ്കം തള്ളിയതിനു പിന്നാലേ നീതിപീഠത്തില്‍ നിന്നുകൂടി കിട്ടിയ ശവത്തില്‍ക്കുത്ത്. പാഠം ഉള്‍ക്കൊണ്ട്, ഭാവിയിലെങ്കിലും സ്വന്തം അജന്‍ഡയില്‍ നിന്ന് ഇത്തരം നീക്കങ്ങള്‍ ബി.ജെ.പി മുറിച്ചുനീക്കുമോ?

9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാടിതാണ്. തമിഴ് സിനിമാരംഗത്തുനിന്ന് ബി.ജെ.പി അങ്ങോട്ടു പോയി ചോദിച്ചുവാങ്ങിയെഴുതിയ പരീക്ഷയാണ് 'െമര്‍സല്‍'. അതിലവര്‍ക്ക് കിട്ടിയ മാര്‍ക്ക് വട്ടപ്പൂജ്യം. 

MORE IN 9MANI CHARCHA
SHOW MORE