ആത്മഹത്യ പഠിപ്പിക്കുന്ന സ്കൂളുകള്‍

9manicharcha-school
SHARE

അധ്യാപകരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണെന്ന് ആരോപിക്കപ്പെടുന്നു, കൊല്ലത്ത് ട്രിനിറ്റി ലൈസിയം സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി സ്കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടിയത് രണ്ടുദിവസം മുന്‍പ് വെള്ളിയാഴ്ച. ഇന്നുപുലര്‍ച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അവള്‍ മരിച്ചു. സംഭവം ഇങ്ങനെ. ഗൗരിയുടെ സഹോദരി അവിടെ എട്ടാംക്ലാസില്‍ പഠിക്കുന്നു. ക്ലാസില്‍ സംസാരിച്ചതിന് ഈ കുട്ടിക്ക് നല്‍കിയ ശിക്ഷ ആണ്‍കുട്ടികളുടെ കൂടെ ഇരുത്തുക എന്നതായിരുന്നു. 

മാതാപിതാക്കള്‍ പരാതിപ്പെട്ടപ്പോള്‍ കുട്ടിയെ കൂടുതല്‍ മാനസികമായി തളര്‍ത്തുന്ന സംസാരം അധ്യാപികയുടെ ഭാഗത്തുനിന്ന് ഉണ്ടായി. സഹോദരിയെ കളിയാക്കിയത് ചോദ്യംചെയ്ത ഗൗരിയോടും അധ്യാപികമാര്‍ മോശമായി സംസാരിച്ചു. ഇതാണ് പട്ടാപ്പകല്‍ ഒരാത്മഹത്യാശ്രമത്തിന് ഗൗരിയെ പ്രേരിപ്പിച്ചത്. ഗൗരി മരിച്ചതോടെ സ്കൂള്‍ അങ്കണം പ്രക്ഷോഭങ്ങളും അക്രമങ്ങളും കൊണ്ട് മുഖരിതമായി. എന്താണ് ഈ സംഭവം നമ്മുടെ വിദ്യാഭ്യാസരംഗത്തിനു നല്‍കുന്ന മുന്നറിയിപ്പ്·? നമുക്ക് പരിശോധിക്കാം.

9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട്.

ഗൗരി നേഘയെ ആത്മഹത്യയിലെത്തിച്ച സംഭവങ്ങള്‍ ഒരു സ്കൂളിന്റെ പ്രാകൃതത്വമാണ് വെളിപ്പെടുത്തുന്നത്. പെണ്‍കുട്ടികളെ ആണ്‍കുട്ടികളുടെ കൂടെയും തിരിച്ചും ഇരുത്തുന്നത് ശിക്ഷയാക്കുന്ന ഒരു അധ്യാപകസമൂഹം വിദ്യാര്‍ഥികള്‍ക്ക് പകരുന്നത് എന്ത് ലിംഗനീതിയുടെ പാഠമാണ്? മതിയായ ശിക്ഷ കൊടുക്കൂ ഈ സ്കൂളിന്, അവിടുത്തെ തെറ്റായ ശിക്ഷാരീതിക്ക്. 

MORE IN 9Mani Charcha
SHOW MORE