1. പ്രതികളായ ദിലീപും അമൂലും. 2. ജയറാമിന്‍റെ മാളവിക ജ്വല്ലറി

  • ബിസിനസ് രംഗത്ത് വളർന്നുവന്ന എതിരാളി നന്ദകുമാറിനെ തകർക്കണമെന്ന് മാളവിക ജ്വല്ലറി ഉടമ ജയറാം ആവശ്യപ്പെട്ടതിലൂടെയാണ് ചാല സ്വർണക്കവർച്ചയ്ക്കുള്ള ഗൂഢാലോചന ആരംഭിച്ചതെന്ന് പൊലീസ് കണ്ടെത്തി.

ചാല സ്വർണക്കവർച്ച കേസിൽ മാളവിക ജ്വല്ലറി ഉടമ ജയറാം അറസ്റ്റിലായതോടെ സ്വർണവ്യാപാര രംഗത്തെ കുടിപ്പകയുടെ നേർചിത്രം പുറത്തുവരികയാണ്. ജയറാമിന് വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിനോടുള്ള ബിസിനസ് പകയാണ് സമാനമായി പകയുള്ള മഹാരാഷ്ട്ര സ്വദേശി, സ്വർണ ഏജന്‍റായ അമൂലിനെയും ചേർത്ത് സ്വർണക്കവർച്ച നടത്താനുള്ള ആസൂത്രണത്തിലേക്ക് നീങ്ങിയത്. ഇരുവരുടെയും സുഹൃത്തും  ജയറാമിന്റെ ബിസിനസ് ഇടപാടുകളിൽ ഇടനിലക്കാരനായ അനൂപും നന്ദകുമാറിനെ തകർക്കണം എന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. 

Also Read: ചാല സ്വര്‍ണക്കവര്‍ച്ച; മാളവിക ജ്വല്ലറി ഉടമ ജയറാം അറസ്റ്റില്‍; കവര്‍ച്ചയ്ക്കുപിന്നില്‍ ബിസിനസ് കുടിപ്പക 

നന്ദകുമാറിന്റെ ബിസിനസിൽ എങ്ങനെ കരിനിഴൽ വീഴ്ത്താമെന്ന ആലോചനയാണ് സ്വർണക്കവർച്ചയിലേക്ക് എത്തിയത്. അനൂപാണ് അനിലിനെ കവർച്ചയ്ക്ക് പങ്കാളിയായി തിരഞ്ഞെടുത്തത്. ജയറാമിന്റെ മാളവിക ജ്വല്ലറിയിൽ ഇരുന്ന് 'നന്ദകുമാറിനെ എങ്ങനെയും തകർക്കണം' എന്ന് ജയറാം പറഞ്ഞ വാചകമാണ് എല്ലാത്തിന്റെയും തുടക്കം. ഇതു പറയുമ്പോൾ അവിടെ സ്വർണ ഏജന്റായ അമൂലും സുഹൃത്തായ അനൂപും ഉണ്ടായിരുന്നു. ഇവിടെനിന്നു തുടങ്ങിയ ആലോചനയാണ് ചാലയെയും തലസ്ഥാനത്തെയും ഞെട്ടിച്ച വൻ സ്വർണ്ണ കവർച്ചയിലേക്ക് എത്തിയത്. 

Also Read: ബിസിനസ് ഇടപാട് കണ്ട് അസൂയ; സാമ്പത്തികമായി തകർക്കാൻ അയൽക്കാരന്റെ കവർച്ചാ തിരക്കഥ

ചാലയിലെ കവർച്ചയ്ക്കുശേഷം പൊലീസ് അന്വേഷണം സജീവമാക്കിയ വെള്ളിയാഴ്ചയും അമൂലും ജയറാമും മാളവിക ജ്വല്ലറിയിൽ ഒത്തുചേർന്നിരുന്നു. വൈഷ്ണവി ജ്വല്ലറിയിൽ പോലീസ് പരിശോധന നടത്തുമ്പോഴും അമൂൽ ജയറാമിനൊപ്പം കടയിൽ നിന്ന് എല്ലാം നിരീക്ഷിക്കുന്നുണ്ടായിരുന്നു. രണ്ടു ദിവസമായിട്ടും തങ്ങളിലേക്ക് അന്വേഷണം എത്താറായതോടെ പിടിക്കപ്പെടില്ലെന്ന് ഇരുവരും ഉറപ്പിച്ചിരുന്നു. ഇന്നലെ വൈകിട്ട് അമൂൽ കസ്റ്റഡിയിൽ ആയെങ്കിലും അവരുടെ പങ്ക് ഉറപ്പില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണർ ഡോക്ടർ അരുള്‍ ബി. കൃഷ്ണ തന്ത്രപരമായ സമീപനം സ്വീകരിച്ചതാണ് ജയറാമിനെ കുടിക്കിയത്. 

അമൂൽ കുറ്റം ഏൽക്കില്ലെന്ന് ആയിരുന്നു ജയറാമിന്റെ പ്രതീക്ഷ. അനൂപും തന്നെപ്പറ്റി മൊഴി നൽകില്ലെന്ന് ജയറാം വിശ്വസിച്ചിരുന്നു. എന്നാൽ ഇരുവരും പിടിയിൽ ആയതോടെ പൂർണമായ ആസൂത്രണം പ്രതികൾ പൊലീസിനോട് പറഞ്ഞു. സിറ്റി പോലീസ് കമ്മീഷണർ അരുള്‍ ബി. കൃഷ്ണയുടെ നേതൃത്വത്തിൽ ഫോർട്ട് സി.ഐ. ശ്രീകാന്ത് നടത്തിയ അന്വേഷണമാണ് പ്രതികളെ തന്ത്രപരമായി കുടിക്കിയത്. 48 മണിക്കൂറിനകം പ്രതികളെ കണ്ടെത്തിയ പോലീസിനെ നിരവധി പേരാണ് വിളിച്ച് അഭിനന്ദിക്കുന്നത്.

ENGLISH SUMMARY:

The arrest of Malavika Jewellery owner Jayaram has exposed a deep-seated business rivalry behind the high-profile Chala gold robbery in Thiruvananthapuram. Motivated by jealousy over rival businessman Nandakumar's growth, Jayaram conspired with gold agent Amul and intermediary Anoop to orchestrate the heist. Even as police launched their investigation, the accused audaciously monitored developments from inside Jayaram's jewellery store before being tracked down. Swift police action led to the breakthrough within 48 hours, dismantling the carefully planned conspiracy.