ഒരു ത്രില്ലർ സിനിമ പോലെ തോന്നിക്കുന്ന നാല് കുട്ടികളുടെ റിയൽ ലൈഫ് സർവൈവിംഗ് വാർത്തയാണ് ഫ്‌ളോറിഡയിൽ നിന്നും പുറത്തുവരുന്നത്. ഒരു വീടിന്റെ മുകളിലത്തെ നിലയിലുള്ള ജനാലയിൽ HELP US അഥവാ ഞങ്ങളെ രക്ഷിക്കൂ എന്ന് എഴുതി പേപ്പർ അയൽക്കാർ കണ്ടെത്തിയതോടെയാണ് നിഗൂഢമായ ഈ സംഭവത്തിന്റെ ചുരുൾ അഴിഞ്ഞത്‌. 

അയൽപക്കത്തുള്ള വീടിന്റെ ജനാലയിൽ ഈ പേപ്പർ കണ്ട് പരിഭ്രാന്തരായ കുടുംബം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ഡ്രോൺ ഉപയോഗിച്ച് പരിശോധിച്ചതോടെ വീട്ടിനുളിൽ സഹായത്തിനായി കേഴുന്ന 4 കുട്ടികളുണ്ടെന്ന് ഉദ്യോഗസ്ഥർ മനസിലാക്കി. ഡ്രോൺ പരിശോധനയ്ക്കിടെ ഒരു കുട്ടി ജനാലയ്ക്കരികിൽ സഹായത്തിനായി കാത്ത് നിൽക്കുന്ന ദൃശ്യം പുറത്തുവന്നിരുന്നു. ഇവരെ ബലമായി തടഞ്ഞു വച്ചതായുള്ള സംശയം ബലപ്പെട്ടതോടെ കുട്ടികൾക്കരികിലേക്കെത്താൻ പൊലീസ് വീട് വളഞ്ഞു. എന്നാൽ, കോളിംഗ് ബെൽ അടിച്ചിട്ടും ആരും  വാതിൽ തുറന്നില്ല.

ഒടുവില്‍ കാത്തു നില്‍പ്  അവസാനിപ്പിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ വീടിനുള്ളില്‍ കയറി. ഈ സമയം 3 കുട്ടികൾ ബെഡ്‌റൂമിൽ ഒളിച്ചിരിക്കുന്നതായും, 5 മാസം പ്രായമുള്ള കുഞ്ഞ് മാസ്റ്റർ ബെഡ്‌റൂമിൽ കിടക്കുന്നതായും കണ്ടെത്തി. ആൻഡ്രെ ജനാർഡ് സ്മിത്‌സൺ എന്നയാളാണ് കുട്ടികളെ വീട്ടിൽ തടഞ്ഞുവെച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. എന്നാല്‍ ഇയാള്‍ക്ക് കുട്ടികളുമായുള്ള ബന്ധം എന്താണെന്ന് പൊലീസ്  വെളിപ്പെടുത്തിയിട്ടില്ലെന്ന് ദി പാം ബീച്ച് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. 

സ്മിതസണെ ഭയമാണെന്നും അയാൾ തടഞ്ഞുവച്ചിരിക്കുകയാണെന്നും 1 ഹെല്പ് ലൈൻ നമ്പറിൽ വിളിച്ച് കുട്ടികൾ പറഞ്ഞതായുമാണ് വിവരം. എന്തായാലും ഇയാളെ കിസ്സിമ്മി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ, സംഭവത്തിന് പിന്നിലുള്ള കാരണം ഇപ്പോഴും നിഗൂഢമാണ്. 

ENGLISH SUMMARY:

Florida children rescue news details how four kids were saved after writing a help note on a window that alerted vigilant neighbors. Police used drones to locate the children inside the house and successfully arrested the suspect involved in the incident.