doctor-case-mobile
  • യുവനടിയുടെ ബന്ധുവിനെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഡോക്ടര്‍ ജോണ്‍സണ്‍ വര്‍ഗീസിന്റെ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍

കൊച്ചിയില്‍  യുവനടിയുടെ ബന്ധുവിനെ പീഡിപ്പിച്ച കേസിൽ  പ്രതിയായ ഡോക്ടര്‍ ജോണ്‍സണ്‍ വര്‍ഗീസിന്റെ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍. മറ്റ് 12 സ്ത്രീകള്‍ക്കൊപ്പമുള്ള ദൃശ്യങ്ങളാണ് പൊലീസ് കണ്ടെത്തിയത്. പരാതികള്‍ വന്നാല്‍ കൂടുതല്‍ കേസുകളെടുക്കും. ഒളിവിലുള്ള ഡോക്ടര്‍ക്കായി ലുക്ക് ഔട്ട് സര്‍ക്കുലറിറക്കും. ഡോക്ടറെ മർദിച്ച കേസിൽ യുവനടി അടക്കമുള്ള പ്രതികൾക്ക് കോടതി  ജാമ്യം നിഷേധിച്ചു.

ജ്യാമ്യാപേക്ഷയെ എതിർത്ത് പൊലീസ് റിപോർട്ട് നൽകിയിരുന്നു. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നുമാണ് ആവശ്യം. യുവനടിയുടെ ബന്ധുവിനെ പീഡിപ്പിച്ച കേസിൽ ഡോക്ടർ ജോൺസൺ വർഗീസ് പ്രതിയായതോടെ മർദന പരാതിക്കേസ് കെട്ടിച്ചമച്ചതാണെന്ന വാദം പ്രതി ഭാഗം ഉന്നയിച്ചേക്കും. 

Also Read: ‘അരലക്ഷം വരെ ബാറുടമകളില്‍ നിന്നും കൈക്കൂലിയായി വാങ്ങുന്നു’; കൊള്ള തുറന്നുകാട്ടി 

നടിയും സംഘവും ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ഡോക്ടറെ ആക്രമിച്ചു എന്നായിരുന്നു ആദ്യം പുറത്തുവന്ന പരാതി. എന്നാല്‍ പിന്നീടാണ് ട്വിസ്റ്റ് സംഭവിക്കുന്നത്. ഡോക്ടര്‍ക്കെതിരെ ബലാത്സംഗ പരാതി ഉയര്‍ന്നതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. 41കാരനായ ഡോക്ടര്‍ യുവനടിയുടെ ബന്ധുവിനെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഡോക്ടര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഈ പരാതിക്കു പിന്നാലെ സ്വകാര്യ ആശുപത്രി ഡോക്ടറെ പുറത്താക്കിയിരുന്നു. ഇയാള്‍ ഒളിവിലാണെന്നാണ് വിവരം. 

നടിയുടെ ബന്ധുവുമായി ഡോക്ടര്‍ക്ക് അടുപ്പമുണ്ടായിരുന്നു. അയച്ച മെസേജുകളും ഫോട്ടോകളും കാണിച്ചുള്ള ഹണിട്രാപ് ശ്രമമാണോയെന്ന് ആദ്യഘട്ടത്തില്‍ സംശയിച്ചെങ്കിലും അങ്ങനെയല്ലെന്ന് പൊലീസ് സ്ഥിരീകരിക്കുകയാണ്. ഡോക്ടറുടെ ഫോണിലുള്ള ബന്ധുവിന്റെ സ്വകാര്യദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യിക്കാനാണ് വിളിച്ചുവരുത്തിയതെന്ന് നടിയും സംഘവും പൊലീസിനു മൊഴി നല്‍കിയിരുന്നു. ഇയാളുടെ കയ്യില്‍ നിന്നും സ്മാര്‍ട് ഫോണുകള്‍ നടിയും സംഘവും കൈവശപ്പെടുത്തിയതായും നടിയുടെ കൂട്ടാളിയായ ജിം ട്രെയിനറുടെ കൈവശമാണ് ഈ മൊബൈലെന്നുമാണ് വിവരം. ഇയാളും നിലവില്‍ ഒളിവിലാണ്. ഡോക്ടര്‍ നല്‍കിയ പരാതിയില്‍ 12 േപര്‍ക്കെതിരെയാണ് കേസെടുത്തത്. ഒമ്പതുപേര്‍ പിടിയിലാകാനുണ്ട്. 

Obscene videos of 12 women found in doctor’s phone:

Police have reportedly recovered obscene videos involving 12 women from the mobile phone of Dr Johnson Varghese, who is accused of sexually assaulting a young actress's relative in Kochi. Police are preparing to issue a lookout circular as the doctor remains absconding and have indicated that more cases may be registered if additional complaints emerge. Meanwhile, the Ernakulam Sessions Court is scheduled to consider the bail pleas of the young actress and other accused in the case involving the alleged assault on the doctor