womenattackman

TOPICS COVERED

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ചെന്ന് ആരോപണവിധേയനായ യുവാവിന്റെ പിതാവിന് മർദനം. പൊതുസ്ഥലത്ത് വച്ച് സംഘം ചേർന്നെത്തിയ സ്ത്രീകൾ പിതാവിനെ ചെരിപ്പുകൊണ്ട് മർദിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഝാൻസിയിലെ സിറ്റി കോട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വൈറലായ വിഡിയോയിൽ രണ്ടോ മൂന്നോ സ്ത്രീകൾ മധ്യവയസ്കനായ ഒരാളെ പിന്തുടർന്ന് ചെരിപ്പുകൊണ്ട് അടിക്കുന്നതായി കാണാം. സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ഇടപെട്ട് ഇയാളെ സംരക്ഷിക്കാൻ ശ്രമിച്ചെങ്കിലും സ്ത്രീകൾ ആക്രമണം തുടരുകയായിരുന്നു.

കോച്ചിങ് ക്ലാസിൽ വച്ചാണ് പെൺകുട്ടി ആരോപണവിധേയനായ യുവാവിനെ പരിചയപ്പെട്ടത്. പിന്നീട് യുവാവ് പെൺകുട്ടിയോട് മോശമായി പെരുമാറുകയും ഉപദ്രവിക്കുകയും ചെയ്തതായാണ് കുടുംബത്തിന്റെ ആരോപണം.

സംഭവത്തെ തുടർന്ന് പെൺകുട്ടിയുടെ കുടുംബവും യുവാവിന്റെ കുടുംബവും തമ്മിൽ തർക്കം രൂക്ഷമായി. പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി ചില സാമൂഹിക പ്രവർത്തകരും സ്ത്രീകളും യുവാവിന്റെ വീട്ടിലെത്തിയതോടെ സ്ഥിതി കൂടുതൽ വഷളായി.

ചർച്ചയ്ക്കിടെ പ്രശ്നം പണം നൽകി ഒത്തുതീർപ്പാക്കാമെന്ന് യുവാവിന്റെ പിതാവ് പറഞ്ഞതായി സ്ത്രീകൾ ആരോപിച്ചു. ഇതിനെ തുടർന്ന് വാക്കേറ്റമുണ്ടായി. പിന്നീട് ഇയാൾ സ്ത്രീകളോട് മോശമായി പെരുമാറിയതായും ആരോപണമുയർന്നു. വാക്കേറ്റം പിന്നീട് കൈയാങ്കളിയിലേക്ക് മാറുകയായിരുന്നു. സ്ത്രീകൾ ഇയാളെ പിന്തുടർന്ന് ചെരിപ്പുകൊണ്ട് മർദിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

പൊലീസ് ഉദ്യോഗസ്ഥൻ ഇടപെട്ട് ഇരുകൂട്ടരെയും വേർതിരിക്കാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. പിന്നീട് പൊലീസ് ഇടപെട്ടാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉന്നയിച്ച ആരോപണവും യുവാവിന്റെ പിതാവിനെ ആക്രമിച്ച സംഭവവും ഉൾപ്പെടെ രണ്ട് കാര്യങ്ങളിലും പൊലീസ് അന്വേഷണം ആരംഭിച്ചു.

Jhansi Viral Video: Women Beat Minor Harassment Accused’s Father With Slippers:

A video from Jhansi showing women chasing and beating the father of a youth accused of harassing a minor girl with slippers has gone viral. Police are investigating.