• കളമശേരിയില്‍ യുവതി നേരിട്ടത് അതിക്രൂരമായ കൂട്ടബലാത്സംഗം. യുവതിക്ക് ഭര്‍ത്താവിനെപ്പോലും തിരിച്ചറിയാനാവാത്ത അവസ്ഥ, ക്രൂരത പറഞ്ഞ് യുവതിയുടെ ഭര്‍ത്താവ്

തന്റെ ഭാര്യ കടന്നുപോകുന്നത് അങ്ങേയറ്റം മോശം അവസ്ഥയിലൂടെയെന്ന് കളമശേരിയിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതിയുടെ ഭർത്താവ്. തന്നെപ്പോലും തിരിച്ചറിയാൻ സാധിക്കുന്നില്ലെന്നും താനാരാണെന്നും എങ്ങോട്ടെങ്കിലും പൊയ്ക്കോളാനാണ് ഭാര്യ പറയുന്നതെന്നും ഭർത്താവ് മാധ്യമങ്ങളോട് പറഞ്ഞു. നടന്നത് ക്രൂരപീഡനമാണ്. ഒരു സ്ത്രീ കൂടി ഉണ്ടായിരുന്നതുകൊണ്ടാണ് സ്പാ ജീവനക്കാർ വിളിച്ചപ്പോൾ പോയത്. ഈ സ്ത്രീയാണ് ഏറ്റവും ക്രൂരമായി ഉപദ്രവിച്ചതെന്നും ഭർത്താവ് പറഞ്ഞു.

Also Read: രാത്രി ക്ലയന്റിന്റെ ഫ്ലാറ്റിലെത്തി, പിന്നാലെ തര്‍ക്കം; 25കാരനായ ജിം ട്രെയിനറെ അടിച്ചുകൊന്നു

സ്ത്രീ ഉൾപ്പെട്ട സംഘത്തിലെ നാലുപേർക്കു പുറമേ കൂടുതൽ പേരെത്തിയപ്പോഴാണ് യുവതി ബിയർകുപ്പി അടിച്ചുപൊട്ടിച്ച് ആത്മഹത്യാഭീഷണി മുഴക്കിയത്. ഇതോടെ പ്രതികൾ പിന്മാറുകയും യുവതിയെ പോകാൻ അനുവദിക്കുകയും ചെയ്തു. അതേസമയം, സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തി. താൻ ജോലിക്കുപോയ സമയത്താണ് ഭാര്യയെ സ്പാ ജീവനക്കാർ അഭിമുഖത്തിനായി വിളിച്ചതെന്നും ഭർത്താവ് പറയുന്നു.

Also Read: ‘തിരുവഞ്ചൂര്‍ തോളത്തുതട്ടി പറഞ്ഞു, ഹൃദയമുള്ള കമ്മ്യൂണിസ്റ്റുകാരി, ഓ എന്റെ മോനേ...100 സഖാക്കള്‍ 

‘താൽക്കാലികമായി ഒരു മൂന്നുനാലു മാസത്തേക്ക് ഒരു ജോലിക്ക് ശ്രമിച്ചതാണ്. രാവിലെ ഒരു ഏഴര സമയത്ത് അവൾ എന്നെ വിളിച്ചു, ഒരു ഇന്റർവ്യൂ ഉണ്ട്, പോകട്ടേയെന്ന് ചോദിച്ചു. ഞാൻ പൊയ്ക്കോളാൻ പറഞ്ഞു. അങ്ങനെ ഇന്റർവ്യൂവിനു പോയി രാവിലെ 10 മണിക്ക് മുൻപ് തിരിച്ചുവന്നു. ജോലി കിട്ടിയെന്ന് പറഞ്ഞ് ശമ്പളക്കാര്യമെല്ലാം വിശദമായി സംസാരിച്ചു. പിന്നീടും ഫോൺ വിളിയും മെസേജുമെല്ലാമുണ്ടായിരുന്നു. പിന്നീട് വൈകിട്ട് ഒരു ആറര സമയത്ത് അവൾക്ക് മെസേജ് വന്നു. രാത്രി 11 ആകുമ്പോൾ പോവണം എന്നുപറഞ്ഞു. ആദ്യം താൻ പോവണ്ടെന്ന് പറഞ്ഞെങ്കിലും പിന്നീട് സമ്മതിക്കേണ്ടി വന്നു. അവൾക്ക് ചില ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ ഒരു പരിധിക്കപ്പുറത്തേക്ക് ദേഷ്യപ്പെടാനോ കടുപ്പിച്ച് പറയാനോ എനിക്ക് സാധിക്കില്ല. അവൾ ദേഷ്യപ്പെട്ടാലും ഞാൻ ദേഷ്യപ്പെടുകയോ നിയന്ത്രണം വിട്ട് സംസാരിക്കുകയോ പാടില്ലെന്നാണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നത്. അതുകൊണ്ട് ഒടുവിൽ ഞാൻ ‘യുവർ ചോയ്സ്’ എന്നുപറഞ്ഞ് ഫോൺ കട്ട് ചെയ്തു’ – ഭർത്താവ് പറയുന്നു.

‘പിറ്റേ ദിവസം രാവിലെ മുതൽ ഞാൻ നിരന്തരം വിളിച്ചു. പക്ഷേ ആളെ കിട്ടുന്നില്ല. വീട്ടിൽ ഒറ്റയ്ക്കായതുകൊണ്ട് അവിടെ കാണും എന്നുവിചാരിച്ചു. ഉച്ചയായിട്ടും ഫോൺ എടുക്കാതെ വന്നതോടെ അയൽക്കാരോട് വിവരം പറഞ്ഞു. അവരും പലതവണ വിളിച്ചുനോക്കി. വീട്ടുടമ മറ്റൊരു താക്കോൽ കൊണ്ടുവന്ന് വീടുതുറന്ന് നോക്കിയപ്പോഴും ആളെ കണ്ടില്ല. പുറത്തുപോയതാകുമെന്ന് കരുതി വീണ്ടും വിളിക്കാൻ തുടങ്ങി. ഞാൻ മൂന്നാറിൽനിന്നും തിരിച്ചുവരികയായിരുന്നു. പിന്നീട് വൈകിട്ട് ആറര ഏഴുമണി സമയത്ത് അവൾ എന്നെ വിളിച്ചു. ഇടപ്പള്ളിയിലുണ്ടെന്ന് പറഞ്ഞു. വീട്ടിലേക്ക് തിരിച്ചുപോകുകയാണെന്നും പറഞ്ഞു. അതോടെ ആളെ കിട്ടിയല്ലോ എന്നാശ്വസിച്ചു. രാത്രി പതിനൊന്നുമണിയോടെയാണ് ഞാൻ വീട്ടിലെത്തിയത്’ – ഭർത്താവ് പറഞ്ഞു.

‘സാധാരണ വീട്ടിൽ വരുമ്പോഴുള്ള സ്ഥിതിയായിരുന്നില്ല. കട്ടിലിൽനിന്ന് എഴുന്നേൽക്കാൻ പറ്റാതെ, ലൈറ്റിടാതെ, മുഖം അമർത്തി കിടക്കുകയായിരുന്നു. കൂടാതെ, താൻ വരുന്ന സമയത്ത് തന്നെ മുഖത്ത് ചൂടടിച്ച് നീര് വന്നിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. മുഖം ഉയർത്തി നോക്കിയപ്പോള്‍ രണ്ടു വശവും നീരുവച്ച് വീർത്തിരിക്കുകയായിരുന്നു. അതിനിടയ്ക്ക് പൊള്ളലുമുണ്ടായിരുന്നു. കാര്യമെന്തെന്ന് പലതവണ ചോദിച്ചെങ്കിലും മൗനമായിരുന്നു മറുപടി. ആവർത്തിച്ച് ചോദിച്ചപ്പോഴാണ് കാര്യങ്ങൾ തുറന്നുപറഞ്ഞത്.

അവൾക്ക് സ്പാ ജീവനക്കാർ അയച്ച സന്ദേശങ്ങളും ചിത്രങ്ങളും എല്ലാം കാണിച്ചുതന്നു. സ്ത്രീ ഉൾപ്പെടെ നാലുപേരാണ് ഉപദ്രവിച്ചത്. ഏറ്റവും ക്രൂരത കാണിച്ചത് ആ സ്ത്രീയായിരുന്നു. ഇവർക്കു പുറമേ ആ മുറിയിലേക്ക് വേറെയും ആളുകൾ വന്നതോടെ അവൾ ബിയർകുപ്പി തല്ലിപ്പൊട്ടിച്ച് ആത്മഹത്യാഭീഷണി മുഴക്കി. ഇനി ഉപദ്രവിച്ചാൽ ചാവുമെന്ന് പറഞ്ഞതോടെ അവർ ഒന്നയഞ്ഞു. ഫോൺ ഉൾപ്പെടെ അവരുടെ കൈവശമായിരുന്നു. സ്പായുടെ ഉടമ ശ്രീരാജും സ്ത്രീയും വിളിച്ചിട്ടുണ്ട്. പുറത്ത് പറയാൻ പറ്റാത്ത അവസ്ഥയിലാണ് ഭാര്യ ഇപ്പോഴുള്ളത്’ – ഭർത്താവ് പറഞ്ഞു.

‘Her Face Was Swollen’: Husband Reveals Harrowing Details of Alleged Kalamassery Gang Rape:

The husband of the woman who was allegedly gang-raped in Kalamassery said she is going through an extremely distressing condition and is currently unable to recognize even him. He alleged that four people, including a woman, assaulted her, and that the woman was particularly brutal, while additional people later entered the lodge room. According to him, the woman smashed a beer bottle and threatened to kill herself when the assault continued, after which the attackers stopped and allowed her to leave, while also threatening her with death if she disclosed the incident. The husband said he later found her severely swollen and injured at home, and she eventually revealed what had happened