seety-thiruvanchoor
  • തിരുവഞ്ചൂരിനൊപ്പം പരിപാടിയില്‍ പങ്കെടുത്ത സോഷ്യല്‍മീഡിയ ഇന്‍ഫ്ലുവന്‍സറുടെ വിഡിയോ വൈറലാകുന്നു

നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനൊപ്പം പരിപാടിയില്‍ പങ്കെടുത്ത സോഷ്യല്‍മീഡിയ ഇന്‍ഫ്ലുവന്‍സറുടെ അനുഭവം വൈറലാകുന്നു. കോട്ടയം സംക്രാന്തിയില്‍ നടന്ന പരിപാടിയ്ക്കിടെ തിരുവഞ്ചൂരിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളും അതിന് തനിക്ക് ലഭിച്ച പ്രതികരണവുമാണ് സ്വീറ്റി എബ്രഹാം എന്ന ആങ്കര്‍ പങ്കുവച്ചത്. തിരുവഞ്ചൂരിനെക്കുറിച്ച് അറിയാവുന്ന കാര്യങ്ങളെല്ലാം അവിടെ സംസാരിച്ചു. അതിനുശേഷം അദ്ദേഹവുമായി സംസാരിക്കാന്‍ അവസരം ലഭിച്ചു. തന്റെ വാക്കുകളും ഉച്ചാരണവുമെല്ലാം മനോഹരമായിരുന്നുവെന്ന് തിരുവഞ്ചൂര്‍ തോളില്‍ തട്ടി അഭിനന്ദിച്ചു.

ഈ സംസാരത്തിനിടെ താനൊരു കമ്മ്യൂണിസ്റ്റുകാരിയാണെന്ന് പറഞ്ഞതോടെ പിന്നെ കേട്ടത് കൂട്ടച്ചിരി ആയിരുന്നു. തൊട്ടുപിന്നാലെ ‘ഹൃദയമുള്ള കമ്മ്യൂണിസ്റ്റുകാരി’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇത് കേട്ടപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷമാണ് തനിക്ക് തോന്നിയതെന്നും നൂറ് സഖാക്കള്‍ ഒന്നിച്ചുവന്ന് തോളില്‍ തട്ടി അഭിനന്ദിച്ച പോലെയാണ് അനുഭവപ്പെട്ടതെന്നും സ്വീറ്റി പറയുന്നു.

‘എന്തൊരു ഓറയാണ് അദ്ദേഹത്തിനെന്നറിയാമോ? സംഘടനകള്‍ പലതുണ്ടാവാം, കൊടിനിറം പലതുണ്ടാവാം, രാഷ്ട്രീയ ലക്ഷ്യം എന്നുപറയുന്നത് ക്ഷേമവും നീതിയുമാണ്. അപരന്റെ പ്രശ്നത്തിനു താങ്ങാവുക എന്നതാണ് പ്രധാനം. രാഷ്ട്രീയക്കാരിയാണെന്നു പറയാനും, കമ്മ്യൂണിസ്റ്റുകാരിയാണെന്നു പറയാനും തിരുവഞ്ചൂരിന്റെ കയ്യില്‍ നിന്ന് തോളത്തൊരു തട്ട് വാങ്ങിയ മിടുക്കിയാണെന്നു പറയാനും അഭിമാനം മാത്രമേയുള്ളൂ’വെന്നും സ്വീറ്റി പറയുന്നു.

‘Communist with a Heart’: Thiruvanchoor Radhakrishnan’s Praise Leaves Sweety Abraham Delighted:

Social media influencer and anchor Sweety Abraham’s video about her interaction with Congress leader Thiruvanchoor Radhakrishnan at an event in Kottayam has gone viral. She said she praised Radhakrishnan during the programme and later got an opportunity to speak with him, during which he appreciated her words and pronunciation