• നവവധുവിനെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസ്

സൗദിയിൽ ഭർത്താവിന്റെ ക്രൂരമർദനത്തിനിരയായി ഗുരുതരാവസ്ഥയിൽ നാട്ടിലെത്തിയ നവവധു കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ. നീണ്ടകര പരിമണം മണ്ണാത്തറ അനഘ മന്ദിരത്തിൽ അഞ്ജുവിനാണ് ഭർത്താവിന്റെ മർദനത്തിൽ ഗുരുതരമായി പരുക്കേറ്റത്. സൗന്ദര്യം കുറഞ്ഞുപോയെന്നും കൂടുതൽ സ്ത്രീധനം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു മർദനമെന്നാണ് പരാതി.

Also Read: കൊച്ചിയില്‍ കൂട്ടബലാത്സംഗം; ജോലി വാഗ്ദാനം ചെയ്ത് യുവതിയെ വിളിച്ചുവരുത്തി; 2 പേര്‍ റിമാന്‍ഡില്‍

സംഭവത്തിൽ ഗാർഹിക പീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ പൊലീസ് കേസെടുത്തു. ഭർത്താവ് നീണ്ടകര മുണ്ടകത്തിൽ വീട്ടിൽ നന്ദു ദിനേശ്, മാതാപിതാക്കളായ ദിനേശ്, ജഗദമ്മ എന്നിവർക്കെതിരെയാണ് കേസ്. നന്ദു ഇപ്പോൾ സൗദിയിലാണ്. ഇയാളെ നാട്ടിലെത്തിക്കാനാണ് പൊലീസ് ശ്രമം.

ജൂലൈ 27നായിരുന്നു ഇവരുടെ വിവാഹം. ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും അഞ്ജുവിനെതിരെ പീഡനവും പരിഹാസവും തുടങ്ങി. ഒരു മാസത്തിനു ശേഷം നന്ദു സൗദിയിലേക്ക് പോയെങ്കിലും ഫോണിലൂടെ അസഭ്യം പറയുന്നത് തുടർന്നതോടെ അഞ്ജു സ്വന്തം വീട്ടിലേക്ക് മടങ്ങി. പിന്നീട് അനുനയിപ്പിച്ചാണ് കഴിഞ്ഞ മാസം നാലിന് നന്ദു അഞ്ജുവിനെ സൗദിയിലേക്ക് കൊണ്ടുപോയത്.

ഫ്ലാറ്റിൽ പൂട്ടിയിട്ട ശേഷം കുക്കർ, ഇടികല്ല്, ചൂല്‍, മോപ്പ്, ബെൽറ്റ്, ലാപ്ടോപ്പ് ചാർജർ തുടങ്ങിയവ ഉപയോഗിച്ചായിരുന്നു മർദനം. അഞ്ജുവിന്റെ ശരീരമാകെ മർദനമേറ്റ പാടുകളും മുറിവുകളുമുണ്ട്. രഹസ്യഭാഗങ്ങളിൽ കുപ്പി ഉപയോഗിച്ച് കുത്തിയതായും അഞ്ജു പൊലീസിനോട് പറഞ്ഞു. കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും വിവാഹത്തിനു മുൻപും ശേഷവും മറ്റ് പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് പറയിപ്പിക്കുകയും അത് റെക്കോർഡ് ചെയ്ത് നാട്ടുകാർക്കും ബന്ധുക്കൾക്കും അയച്ചുകൊടുക്കുകയും ചെയ്തു.

പല ദൃശ്യങ്ങളും അശ്ലീല വെബ്സൈറ്റുകളിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്ന് പറയിച്ചതായും അഞ്ജു പറയുന്നു. വിവാഹത്തിനു മുൻപ് സംസാരിക്കുമ്പോഴും നന്ദു ഒരു സൈക്കോയെപ്പോലെയാണ് പെരുമാറിയിരുന്നതെന്നും അന്നത് കാര്യമായി എടുത്തിരുന്നില്ലെന്നും യുവതി പറയുന്നു. സുഹൃത്തുക്കളോടുപോലും സംസാരിക്കാൻ അനുവദിച്ചിരുന്നില്ലെന്നും അഞ്ജു പറയുന്നു.

ഒടുവിൽ സെപ്റ്റംബർ 30ന് അഞ്ജുവിനെ നാട്ടിലേക്ക് തിരികെ അയക്കുകയായിരുന്നു. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മന്ത്രി ബിന്ദു കൃഷ്ണയും ഉറപ്പ് നൽകിയതായി ബന്ധുക്കൾ പറയുന്നു.

‘He Assaulted Me with a Bottle’; Kerala Newlywed Alleges Brutal Torture by Husband in Saudi Arabia:

A newlywed woman from Kerala has returned from Saudi Arabia with serious injuries, alleging that her husband subjected her to brutal physical and domestic abuse. She alleges that she was assaulted with household objects, including a pressure cooker, iron rod, broom, mop, belt, laptop and charger, and was subjected to sexualised violence and threats. She also alleges that her husband forced her to make recorded statements accusing her of having relationships with other men before and after marriage, and threatened to circulate the recordings and intimate content online