ആലപ്പുഴ താമരക്കുളം പറയിൻകുളത്ത് യുവതിയെ ആൺസുഹൃത്ത് വീട്ടിൽ കയറി വെട്ടി. മുപ്പതുകാരിയായ ശബാന ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമിച്ച ഹരിപ്പാട് മുതുകുളം സ്വദേശി ശരത് കൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു.
ശബാനയുമായി കഴിഞ്ഞ ആറു വർഷമായി പിടിയിലായ ശരത്ത് അടുപ്പത്തിലായിരുന്നു. യുവതിക്ക് മറ്റൊരു യുവാവുമായി അടുപ്പം ഉണ്ടായതോടെയാണ് ആക്രമിച്ചതെന്നാണ് പ്രതിയുടെ മൊഴി . ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം.
ശബാന വീട്ടുമുറ്റത്ത് ഫോണില്‍ സംസാരിച്ചു കൊണ്ട് നില്‍ക്കുകയായിരുന്നു. ഈ സമയത്താണ് ശരത് കൃഷ്ണൻ എത്തുന്നതും ആക്രമണം നടത്തുന്നതും. തുടര്‍ന്ന് ഇയാള്‍ ഓടിരക്ഷപ്പെട്ടു. വെട്ടേറ്റു വീണ യുവതിയെ വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടവര്‍ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള പൊലീസ് അന്വേഷണത്തിലാണ് ശരത് പിടിലായത്.