ഭാര്യയെ ഫോൺ വിളിച്ച് പമ്പയാറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ പൊലീസ് തന്ത്രപരമായി പിടികൂടി. റാന്നി പാലത്തിൻറെ കൈവരിയിൽ കയറിയിരുന്നാണ് ചാടാൻ ശ്രമിച്ചത്.

ഇടമുറി സ്വദേശിയായ യുവാവാണ് ഭാര്യയോട് പിണങ്ങി കൈവരിയിൽ കയറിയത്. നിറഞ്ഞൊഴുകുന്ന പമ്പയിലേക്ക് ചാടാൻ ആയിരുന്നു ശ്രമം. പൊലീസ് ശ്രദ്ധ തിരിച്ച ശേഷം അതിവേഗം പിടികൂടുകയായിരുന്നു. മദ്യ ലഹരിയിൽ ആയിരുന്നു ആത്മഹത്യാശ്രമം. പൊലീസ് സ്റ്റേഷനിലും യുവാവ് അക്രമാസക്തനായി. 

ENGLISH SUMMARY:

Police strategically apprehended a youth who attempted suicide by jumping into the Pamba River after a dispute with his wife. The young man, from Edamuri, had climbed onto the railing of the Ranni bridge, intending to jump into the overflowing Pamba river while under the influence of alcohol.