NewProject-7-

ഓപ്പറേഷന്‍ തൂഫാനും തണ്ടറും വീശിയടിക്കുമ്പോള്‍ വില്‍‍പനക്ക് പുതിയ വഴി തേടുകയാണ് ലഹരി മാഫിയ. റെയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റാന്‍ഡ് പരിസരത്തും പൊലീസ് പരിശോധന ശക്തമാക്കിയതോടെയാണ്  ലഹരി വസ്തുക്കള്‍ ഒളിപ്പിച്ചുള്ള കച്ചവട തന്ത്രം. റെയില്‍വേ സ്റ്റേഷന്‍റെയും ബസ് സ്റ്റാന്‍ഡിന്റെയുമൊക്കെ സമീപത്തെ കാടുമൂടിയ പ്രദേശങ്ങളാണ് ഡ്രോപ്പ് പോയിന്‍റുകള്‍.

ചെറുകിട കച്ചവടക്കാര്‍ ഇവിടെയെത്തി ലഹരി വസ്തുക്കള്‍ ശേഖരിച്ച് കച്ചവടത്തിന് കൊണ്ടു പോകും. വില്‍പനക്കാര്‍ മുന്‍കൂട്ടി അക്കൗണ്ടിലേയ്ക്ക് പണം കൈപറ്റിയ ശേഷമാണ് ലഹരി വസ്തുക്കള്‍ ആളൊഴിഞ്ഞ പ്രദേശത്ത് നിക്ഷേപിക്കുക. ഇതിന്‍റെ ഫോട്ടോയും വിഡിയോയും ആവശ്യക്കാര്‍ക്ക് അയച്ചുകൊടുക്കുകയും അവിടെ വന്നവര്‍ എടുക്കുന്നതുമാണ് പുതിയ രീതി. 

കൊച്ചി ചളിക്കവട്ടം ഭാഗത്ത് ഇത്തരം രീതി നടക്കാനുണ്ടെന്ന് അറിഞ്ഞ എക്സൈസ്  കഴിഞ്ഞ ദിവസം പരിശോധന നടത്തിയപ്പോഴാണ് ഒരു കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി ഷാരുഖ് ഖാന്‍ അറസ്റ്റിലായത്. കൊറിയര്‍ സര്‍വീസ് വഴിയുള്ള ലഹരി കച്ചവടവും പൊലീസ് പിടികൂടുന്നതോടെയാണ് ഡ്രോപ് അപ് കച്ചവട പരീക്ഷണം മനസിലാക്കാനായത്.

ENGLISH SUMMARY:

Drug dealers are adopting new selling methods amidst increased police scrutiny, utilizing "drop points" in secluded areas near transport hubs. This innovative approach involves advance payments and discreet delivery of substances, revealed by recent seizures and arrests.