Untitled design - 1

TOPICS COVERED

കെഎസ്ആര്‍ടിസി കണ്ടക്ടറെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണം കവര്‍ന്ന  പ്രതി 36 വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍. മലപ്പുറം ഊര്‍ങ്ങാട്ടേരി സ്വദേശി വി.കെ.ജോസ് ആണ് മൈസൂരുവില്‍ പിടിയിലായത്. കോഴിക്കോട് തിരുവമ്പാടി കൂമ്പാറയില്‍ 1990 ല്‍ ആണ് കേസിനാസ്പദമായ സംഭവം. മൈസൂരുവില്‍ ശിവകുമാര്‍ എന്ന വ്യാജപേരില്‍ കുടുംബമായി കഴിയുന്നതിനിടെയാണ് ജോസ് പിടിയിലായത്. പണം കവര്‍ന്നശേഷം മൈസൂരുവില്‍ ഒളിവില്‍ കഴിയുകയായിരുന്നു ജോസ്. ഇതിനിടെ കല്യാണം കഴിച്ച് ഭാര്യയും മക്കളുമായി കുടുംബജീവിതം നയിക്കുകയായിരുന്നു.  66 വയസുള്ള ജോസ് മൈസൂരുവില്‍ പെയ്ന്‍റിങ് തൊഴിലാളിയാണ്. കഴിഞ്ഞദിവസം വീട്ടില്‍ വെച്ച് ഭാര്യയുമായി വഴക്കുണ്ടാക്കി. തുടര്‍ന്ന് ഭാര്യ പാെലീസിനെ വിളിച്ചു. നരസിംഹരാജ പൊലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് പഴയകേസിന്‍റെ ചുരുളഴിഞ്ഞത്. വീട് പരിശോധിച്ചതോടെ കിടക്കയുടെ അടിയില്‍ നിന്ന് തോക്കും ചില രേഖകളും ലഭിച്ചു. ഇതോടെ സംശയം തോന്നിയ പൊലീസ് രേഖകളിലുള്ള വിവരം വെച്ച് കേരള പൊലീസുമായി ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് തിരുവമ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തു. ജോസ് താന്‍ കിടന്നിരുന്ന സ്ഥലം ആരെക്കൊണ്ടും വൃത്തിയാക്കിപ്പിക്കാന്‍ തയ്യാറായിരുന്നില്ല. ഇതാണ് സംശയത്തിന് കാരണമായതും. ജോസിനെ താമരശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

ENGLISH SUMMARY:

Malayala Manorama Online News reports a KSRTC conductor robbery case from 1990 has been solved with the arrest of the accused 36 years later. The fugitive was apprehended in Mysore after living under a false identity for decades.