പ്രാർത്ഥനയുടെ മറവിൽ പീഡനമെന്ന പരാതിയിൽ കൊല്ലത്ത് ക്രൈസ്തവ പുരോഹിതൻ അറസ്റ്റിൽ. ഫാ. ഡെന്നിസ് പ്രവീൺ ആണ് അറസ്റ്റിലായത്. ധ്യാനം കൂടാനെത്തിയ പെൺകുട്ടിയെയാണ് പീഡനത്തിനിരയാക്കിയതെന്നാണ് പരാതി.

പ്രതി പരിമണം കാർമൽ ഭവൻ ആശ്രമത്തിൽ അച്ഛനായി പ്രവർത്തിച്ചിരുന്നു. ശേഷം പുളിക്കുടിയിലെ ധ്യാനകേന്ദ്രത്തിലേക്ക് മാറി. 2022 മുതൽ നിരവധി തവണ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്നും പരാതിയിൽ പറയുന്നു. തിന്‍മകളെല്ലാം മാറാനായി ശുദ്ധീകരിക്കാം, പ്രാര്‍ത്ഥന നടത്താമെന്നെല്ലാം പറഞ്ഞാണ് ഇയാള്‍ 2022 മുതല്‍ 2023 വരെയുള്ള കാലയളവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് വിവരം. 

നിരന്തരം പല സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നത്. ചവറ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Christian Priest Arrested in Kollam on Sexual Assault Allegations:

Christian priest arrest news from Kollam details the apprehension of Father Dennis Praveen following allegations of sexual assault under the guise of prayer. The victim, a young girl who attended a spiritual retreat, claims multiple incidents of abuse occurred between 2022 and 2023.