TAGS

കൊല്ലം തേവള്ളി പാലത്തില്‍ അപകടഭീഷണിയായി ആല്‍മരങ്ങള്‍ വളരുന്നു. വേരുകള്‍ ആഴ്ന്നിറങ്ങി കോണ്‍ക്രീറ്റ് പാളി അടര്‍ന്നു വീണിട്ടും തിരിഞ്ഞു നോക്കാതെ പൊതുമരാമത്ത് വകുപ്പ്. 1967 പണിത പാലമാണ് അനാസ്ഥയില്‍ അപകടാവസ്ഥയിലായത്.

പാലത്തിന്‍റെ സ്പാനുകള്‍ക്കിടയിലാണ് വിവിധ സ്ഥലങ്ങളിലായി ആലുകള്‍ വളര്‍ന്നത്. വേരുകള്‍ ബലപ്പെട്ടതോടെ കോണ്‍ക്രീറ്റ് പാളികള്‍ പലയിടത്തായി അടര്‍ന്നു വീണു. തൂണിന്‍റെ അടിഭാഗത്ത് പലയിടങ്ങളിലും കോണ്‍ക്രീറ്റ്  ഇളകി വീണതു കാരണം  കമ്പികള്‍ പുറത്തുചാടി. ഇതോടെ കോണ്‍ക്രീറ്റ് പാളികള്‍ അകലാനും കാരണമാകുമെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്. പാലത്തിന്‍റെ ശേഷി ബാധിക്കുന്ന തരത്തില്‍ മരങ്ങള്‍ വളര്‍ന്നിട്ടും പൊതുമരാമത്തിന്‍റെ ഭാഗത്തു നിന്നും ഇതുവരെ നടപടിയുണ്ടായിട്ടില്ല

കേരളത്തിലെ തന്നെ വളരെ പഴക്കം ചെന്ന കോണ്‍ക്രീറ്റ് പാലങ്ങളിലൊന്നാണ് തേവള്ളി പാലം. മൂന്നു വലിയ സ്പാനും രണ്ടു ചെറിയ സ്പാനുമാണ് പാലത്തിനുള്ളത്. 1989 ല്‍ വിളളല്‍ വന്നതിെ തുടര്‍ന്നു ഗതാഗതം നിയന്ത്രിച്ചാണ് അന്നു അറ്റകുറ്റപണികള്‍ ചെയ്തത്

ENGLISH SUMMARY:

Kollam's Thevally Bridge is facing a dangerous situation due to the unchecked growth of banyan trees. The roots are penetrating the concrete, causing it to crumble and exposing reinforcing bars, a serious structural concern that the public works department has neglected.