കൊല്ലം അച്ചന്‍കോവിലില്‍ ആദിവാസി കുഞ്ഞുങ്ങള്‍ക്ക് സര്‍ക്കാര്‍ അവഗണന. ഗര്‍ഭകാലത്ത് നല്‍കേണ്ട പോഷകാഹാരങ്ങളും നല്‍കിയില്ലെന്നു പരാതി. അന്വേഷണം നടത്താനും , ആവശ്യമായ സഹായങ്ങള്‍ ഉറപ്പു നല്‍കാനും ഡിഎംഒ ക്ക് നിര്‍ദേശം നല്‍കിയെന്നു മന്ത്രി ബിന്ദുകൃഷ്ണ പ്രതികരിച്ചു
സംസ്ഥാനത്ത് ആദിവാസികള്‍ക്കായി നിരവധി പദ്ധതികളുണ്ടെങ്കിലും അര്‍ഹരായവരുടെ കരങ്ങളിലേക്ക് ഇതെത്തുന്നില്ല എന്നുള്ളതിനുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കൊല്ലം അച്ചന്‍കോവിലിലേത്. ഗര്‍ഭകാലത്ത് നല്‍കേണ്ട പോഷകാഹാരങ്ങള്‍ യഥാസമയത്ത് ലഭിക്കാത്തതിനാല്‍ കുട്ടികള്‍ക്ക് ഭാരക്കുറവും അമ്മയ്ക്ക് മുലപ്പാല്‍ കുറവും അനുഭവപ്പെടുന്നു. ആദിവാസി ദമ്പതികളായ അഞ്ചു–സുനില്‍ ദമ്പതികളുടെ കുഞ്ഞിന് മുലപ്പാലില്ലാത്തതിനാല്‍ നല്‍കുന്നത് തിളപ്പിച്ചാറ്റിയ വെള്ളമാണ്. ഗര്‍ഭകാലം മുതല്‍ കുഞ്ഞുങ്ങളുടെ വളര്‍ച്ചവരെ ഓരോ ഘട്ടത്തിലും സഹായിക്കേണ്ട എസ്.സി പ്രൊമോട്ടര്‍മാര്‍ തിരിഞ്ഞുപോലും നോക്കിയില്ലെന്നാണ് പരാതി. മാത്രമല്ല മാസം തോറും നല്‍കേണ്ട 2000 രൂപയും നല്‍കിയില്ല. പാരതികളെ കുറിച്ച് അന്വേഷിക്കാനും അടിയന്തര ഇടപെടല്‍ നടത്താന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി ബിന്ദു കൃഷ്ണ