കോഴിക്കോട് താമരശേരിയില്‍  22 കാരിയുടെ മരണത്തിനു കാരണം പ്രതിശ്രുത വരനെന്ന് ബന്ധുക്കള്‍. അപ്രതീക്ഷിതമായി വിവാഹത്തില്‍ നിന്ന് പിന്മാറിയത് താങ്ങാനാകാതെയാണ് നന്ദന പ്രദീപ് ജിവനൊടുക്കിയത്. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പൊലിസിനെ സമീപിക്കാനൊരുങ്ങുകയാണ് ബന്ധുക്കള്‍. 

ഈ മാസം എട്ടിനാണ് താമരശേരി അമ്പായത്തോട് സ്വദേശിയായ 22കാരി നന്ദന പ്രദീപ് ജീവനൊടുക്കിയത്. വിവാഹനിശ്ചയത്തിന്‍റെ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു ആത്മഹത്യ. വീടിന്റെ പണി നടക്കുന്നുവെന്നും അച്ഛന്‍ ഗള്‍ഫിലാണെന്നും വന്ന ശേഷം മറ്റു കാര്യങ്ങള്‍ തീരുമാനിക്കാമെന്നും പ്രതിശ്രുത വരന്‍ പറഞ്ഞതായി നന്ദനയുടെ പിതാവ് പറയുന്നു. മകളുമായി സ്ഥിരം വിളിച്ച് സംസാരിക്കുകയും ബന്ധം സ്ഥാപിക്കുകയും ചെയ്തു.

മാത്രമല്ല അവളുടെ ജോലി പോലും ഇല്ലാതാക്കിയതായും പിതാവ് പറയുന്നു. അതേസമയം എല്ലാ ദിവസവും രാത്രി നന്ദന തന്നെ വിളിച്ച് കരയുമായിരുന്നുവെന്ന് സഹോദരി വാണി ഭദ്ര പറയുന്നു. അവനെന്നെ വേണ്ടെന്നു പറഞ്ഞെന്നും താനെന്തു ചെയ്യുമെന്നും ചോദിച്ചായിരുന്നു കരച്ചില്‍. അത് കുഴപ്പമില്ല അവന്‍ പോകുന്നെങ്കില്‍ പോകട്ടേയെന്ന് പറഞ്ഞ് പലതവണ ആശ്വസിപ്പിച്ചെങ്കിലും അവള്‍ കേട്ടില്ലെന്നും സഹോദരി.   

അവനില്ലാതെ ജീവിക്കാനാവില്ലെന്നായിരുന്നു നന്ദന തന്നോട് പറഞ്ഞതെന്നും വാണിഭദ്ര പറയുന്നു. വിവാഹനിശ്ചയകാര്യങ്ങളെല്ലാം നടക്കുന്നതിനിടെയാണ് അവന്‍ ചതിച്ചതെന്നും മകളോട് നേരിട്ട് വേണ്ടെന്നു പറഞ്ഞെന്നും വലിയ ദേഷ്യക്കാരിയാണെന്ന് കാരണം പറഞ്ഞെന്നും പിതാവ് പറയുന്നു. സഹോദരിയുടെ സുഹൃത്തായ യുവാവുമായി ലുലുമാള്‍ സന്ദര്‍ശന സമയത്താണ് നന്ദന പരിചയപ്പെടുന്നതും അടുപ്പത്തിലാവുന്നതും. പിന്നീട് ഇക്കാര്യം  വീട്ടുകാരെ അറിയിച്ചതോടെ വിവാഹം ഉറപ്പിക്കുകയായിരുന്നു. മരണശേഷം പ്രതിശ്രുതവരന്‍റെ വീട്ടുകാര്‍ തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും നന്ദനയുടെ ബന്ധുക്കള്‍ കുറ്റപ്പെടുത്തി. 

 

Fiance Blamed for Kerala Woman's Tragic Death in Thamarasherry:

Thamarasherry death case involves a 22-year-old woman's alleged suicide due to her fiance's sudden withdrawal from the wedding. Her relatives are preparing to approach the police for a thorough investigation.