സ്വന്തം അമ്മയെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ച 38 വയസ്സുകാരൻ അറസ്റ്റിൽ. തായ്‌ലൻഡിലാണ് സംഭവം. അമ്മയുടെ പരാതിയിൽ സാംറോങ് തായ്‌ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ബാങ്കോക്കിൽ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് വാർത്താ ഏജൻസിയായ ബാങ്കോക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഇയാൾ അയൽക്കാരോട് താനും അമ്മയും ഭാര്യാഭർത്താക്കന്മാരാണെന്നാണ് പറഞ്ഞിരുന്നത്.

ലൈം​ഗിക ഉദ്ദേശത്തോടെയാണ് ഇയാൾ അമ്മയെ സമീപിച്ചിരുന്നത്. മകൻ അവരോട് നേരിട്ടും ചാറ്റിലൂടെയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആവശ്യപ്പെടുകയായിരുന്നു.ഇതിന് ശേഷം അമ്മയ്ക്ക മകനെ അഭിമുഖീകരിക്കാൻ തന്നെ മടിയായിരുന്നു. ലഹരിക്കടിമയാണ് തന്‍റെ മകനെന്നും പരാതിയിൽ പറയുന്നു. മകന്‍ നിരന്തരം ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്നും അമ്മ പൊലീസിനോട് പറഞ്ഞു.

മകന്റെ ആവശ്യങ്ങൾ നിരസിച്ചാൽ ആക്രമിക്കുമെന്ന ഭയം ഉണ്ടായിരുന്നതിനാൽ ആദ്യം പരാതി നൽകാൻ മടിച്ചിരുന്നുവെന്നും അവർ വ്യക്തമാക്കി.

പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷണം ആരംഭിച്ച പൊലീസ് ബാങ്കോക്കിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ ലൈംഗിക പീഡനത്തിനും ഭീഷണിപ്പെടുത്തലിനുമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തതായി റിപ്പോർട്ടുകൾ പറയുന്നു.

ENGLISH SUMMARY:

Under the influence of drugs, a 38-year-old man in Thailand allegedly requested sex from his mother, prompting the woman to lodge a police report for fear of her safety.Officers from Samrong Tai arrested the man in Bangkok at about 5.30pm on June 3, according to Thai news outlet Bangkok Post. Samrong Tai, part of Samut Prakan province, is located roughly 25km south of the nation’s capital.