മദ്യപിക്കാൻ പണം നൽകാത്തതിന്‍റെ ദേഷ്യത്തില്‍ ഭാര്യയെ ക്രൂരമായി ഉപദ്രവിച്ച് ഭര്‍ത്താവിനെ പൊലീസ് പിടികൂടി. തിരുവനന്തപുരത്താണ് സംഭവം. ഐരാണിമുട്ടം ചിറപ്പാലം ആറ്റുപറമ്പിൽ വീട്ടിൽ 40കാരനായ കുമാർദാസിനെയാണ് തിരുവനന്തപുരം ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. 

 

കുടിക്കാന്‍ വേണ്ടി പണം തരാന്‍ പറ്റില്ലെന്ന് പറഞ്ഞതോടെ ഇയാള്‍ ഭാര്യയെ ആക്രമിക്കുകയായിരുന്നു. മര്‍ദനം സഹിക്ക വയ്യാതെ തിരിഞ്ഞോടിയ ഭാര്യയെ പിന്നാലെയെത്തി ശ്വാസം മുട്ടിക്കുകയായിരുന്നു  കുമാർദാസ്. എന്നിട്ടും അരിശം തീരാതെ അയാള്‍ സിഗററ്റ്‌ കൊണ്ട് ഭാര്യയുടെ ദേഹത്താകെ പൊള്ളലേല്‍പ്പിച്ചു. 

 

ശേഷം വിറക്‌കൊള്ളി എടുത്ത് ക്രൂരമായി അടിക്കുകയും ചെയ്തു. ഭാര്യയുടെ പരാതിയിലാണ് ഫോർട്ട് പൊലീസ് പ്രതിയെ പിടികൂടിയത്.  ഫോർട്ട്, തമ്പാനൂർ, കരമന, വഞ്ചിയൂർ പൊലീസ് സ്‌റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതിയാണ് കുമാർദാസ്. 

ENGLISH SUMMARY:

Malayala Manorama Online News reports on the arrest of a husband in Thiruvananthapuram for brutally assaulting his wife after she refused to give him money for alcohol. The man is accused of physical assault, suffocation, and burning his wife with a cigarette.