അമ്മയെ അടിച്ചു കൊലപ്പെടുത്തിയ മകനെ ജീവപര്യന്തം കഠിന തടവിനും 25, 000 രൂപ പിഴ അടക്കാനും ശിക്ഷിച്ച് കോടതി. കഠിനംകുളം പുതുക്കുറിച്ചി ഡയാന പാലസിൽ വാടക്ക് കഴിഞ്ഞിരുന്ന തങ്കച്ചനാണ് (55) 71വയസുള്ള അമ്മ റീത്ത റൂൾത്തടികൊണ്ട് അടിച്ചു കൊലപ്പെടുത്തിയത്. 2021 മേയ് 4 നായിരുന്നു കേസിന് ആസ്പദമായ സംഭവം.
രോഗിയുമായ അമ്മയെ സംരക്ഷിക്കാൻ കഴിയില്ലെന്നു പറഞ്ഞാണ് തങ്കച്ചൻ കൊല നടത്തിയത്. സംഭവദിവസം വീടിനു പിറകിൽ കെട്ടിയിരുന്ന ടാർപ്പോളിന്റെ അടിയിൽവച്ച് റീത്തയെ തങ്കച്ചൻ ക്രൂരമായി അടിക്കുന്നതും തല പിടിച്ച് ചുവരിൽ ഇടിച്ച് കൊല്ലുന്നതും അയൽവാസികൾ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു.
വീഡിയോ ചിത്രീകരിച്ച ആൾ ഉൾപ്പെടെ 21 സാക്ഷികളെ വിസ്‌തരിച്ച ശേഷമാണ് ഏഴാം അഡിഷണൽ ജില്ലാ കോടതി ജഡ്ജി വി. അനസ് ശിക്ഷ വിധിച്ചത്.