മലപ്പുറം പൊന്നാനി ഹാർബറിൽ യുവതിയെ കൊലപ്പെടുത്തി കുഴിച്ചിട്ട കേസിൽ ഭർത്താവ് മുഹമ്മദ് അറസ്റ്റിൽ. സംശയം മൂലമാണ് ഭാര്യയെ കൊലപ്പെടുത്തിയത്. പരപ്പനങ്ങാടിക്ക് അടുത്തു വച്ച് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി.
പൊന്നാനി ഹാർബറിനടുത്ത് രാവിലെയാണ് യുവതിയുടെ മൃതദേഹം പകുതി കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. പൊന്നാനി ടൗൺലോഡ് ചേർന്ന പുനർഗേഹം പദ്ധതി പ്രദേശത്ത് താമസിക്കുന്ന 22കാരി ഫാത്തിമയുടെതാണെന്ന് തിരിച്ചറിഞ്ഞു. ഇന്നലെ രാത്രി 10ന് മണിയോടെ ഫാത്തിമയും ഭർത്താവ് മുഹമ്മദു ബീച്ചിൽ വന്നിരുന്നതായി നാട്ടുകാർ പറഞ്ഞു. മുഹമ്മദിനെ അന്വേഷിച്ച് പൊലീസ് എത്തുമ്പോൾ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു പ്രതി.
ഇന്നലെ രാത്രി ബീച്ചിൽ വച്ച് ഫാത്തിമയെ ഷാൾ കഴുത്തിൽ മുറുക്കി മുഹമ്മദ് കൊലപെടുത്തുകയായിരുന്നു ഇവർക്ക് നാല് മാസം പ്രായമുള്ള കുഞ്ഞുണ്ട്. സംശയ രോഗം ഉള്ള മുഹമ്മദ് ഭാര്യ ഫാത്തിമയുമായി നിരന്തരം വഴക്കുണ്ടാക്കാറുണ്ടായിരുന്നു.