കടയുടെ ലൈസൻസ് പുതുക്കാനും നികുതി ഒടുക്കാനും കടയുടമയിൽ നിന്ന് 10000രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഉദ്യോഗസ്ഥനെ  നാല് വർഷം കഠിന തടവിനും 35,000 രൂപ പിഴയ്ക്കും ശിക്ഷിച്ച് കോടതി. പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസം അധിക തടവ് അനുഭവിക്കണം. കോർപ്പറേഷൻ വിഴിഞ്ഞം സോണൽ ഓഫീസിൽ 2020 ൽ ഓഫീസർ ഇൻ ചാർജ് ആയിരുന്ന ടി മഹേഷിനെയാണ് കോടതി ശിക്ഷിച്ചത്. മഹേഷ് ഇപ്പോൾ പള്ളിച്ചൽ ഗ്രാമ പഞ്ചായത്തിൽ അസിസ്റ്റന്റ് സെക്രട്ടറിയാണ്. 

കേസ് പരിഗണിച്ചത് പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എ. മനോജാണ്. വിഴിഞ്ഞം സ്വദേശി അനിൽകുമാറിന്റെ ഹോട്ടൽ കെട്ടിടത്തിന്റെ നികുതി അടയ്ക്കുന്നതിനും ലൈസൻസ് പുതുക്കുന്നതിനുമാണ് കൈക്കൂലി ആവശ്യപ്പെട്ടത്. 

ENGLISH SUMMARY:

Malayala Manorama Online News reports on a government official in Kerala who has been sentenced to four years of rigorous imprisonment and a fine of Rs 35,000 for accepting a bribe of Rs 10,000 to renew a shop's license and pay taxes. The official was found guilty by the special vigilance court.