ഗർഭിണിയായ സ്ത്രീയുടെ പിന്നാലെയെത്തി സ്വകാര്യ ഭാഗത്ത് കടന്നുപിടിച്ച ശേഷം രക്ഷപ്പെട്ട യുവാവിനെ ജയ്പൂർ പൊലീസ് കോടതിയുടെ സമീപത്തുവെച്ച് ഓടിച്ചിട്ട് പിടികൂടി. ഗ്വാളിയോർ (മധ്യപ്രദേശ്) ബിജൗലി സ്വദേശി രാഹുൽ ഗുർജാറാണ് അറസ്റ്റിലായത്. മാർച്ച് 25 ന് മാളവ്യ നഗറിൽ വെച്ചാണ് നടന്നു പോവുകയായിരുന്ന ഗർഭിണിയെ പൊതു സ്ഥലത്ത് വെച്ച് കയറിപ്പിടിച്ച ശേഷം പ്രതി ഓടിക്കളഞ്ഞത്. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ ഏപ്രിൽ 12 ന് ജവഹർ സർക്കിൾ പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതറിഞ്ഞ രാഹുൽ ശുഭം അഗർവാൾ എന്ന സിദ്ധാർത്ഥ് (29), ബാബുലാൽ ബരാല (28) എന്നീ കൂട്ടുകാരുടെ സഹായത്തോടെ കാറില്‍ രക്ഷപ്പെടുകയായിരുന്നു. ഇവരെയും പൊലീസ് പിടികൂടി.
ഗർഭിണിയായ സ്ത്രീക്ക് പുറമേ മറ്റ് 3 സ്ത്രീകളെ കൂടി രാഹുൽ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട്. ഇരകള്‍ അതത് പോലീസ് സ്റ്റേഷനുകളിൽ ഇയാള്‍ക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൊറീന ജയിലിൽ നിന്ന് കോടതിയിൽ ഹാജരാക്കുന്നതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയുടെ കൈകളും കാലുകളും ഒടിഞ്ഞ നിലയിലാണിപ്പോള്‍. ഇയാളെ ഒളിച്ചു താമസിക്കാന്‍ സഹായിച്ച ശുഭം അഗർവാൾ എന്ന സിദ്ധാർത്ഥ് (29), ബാബുലാൽ ബരാല (28) എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഒരു മാസത്തിനിടെ ജയ്പൂരിലെ വ്യത്യസ്ത സ്ഥലങ്ങളിൽ വെച്ച് പ്രതി നാല് പെൺകുട്ടികളെ പീഡിപ്പിച്ചതായി വ്യക്തമായി. മധ്യപ്രദേശിൽ കൊലപാതകശ്രമം, ലൈംഗിക പീഡനം എന്നിവയുൾപ്പെടെ ആകെ 33 കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ആറ് മാസമായി മൂന്ന് പ്രതികളും ചേര്‍ന്ന് ജവഹർ സർക്കിൾ, സംഗനേർ പ്രദേശങ്ങളിലായി മൂന്ന് സ്പാ സെന്ററുകൾ നടത്തിയിരുന്നു. ചോദ്യം ചെയ്യലിൽ, കഴിഞ്ഞ മാസം ജവഹർ സർക്കിളിന് പുറമേ, സംഗനേർ, ബജാജ് നഗർ, രാംനഗരിയ എന്നിവിടങ്ങളിൽ പട്ടാപ്പകൽ യുവതികളെ പീഡിപ്പിച്ചതായി പ്രതി രാഹുൽ ഗുർജാർ സമ്മതിച്ചു.