മഹാരാഷ്ട്രയിൽ പ്രായപൂര്‍ത്തിയാകാത്ത 180 പെൺകുട്ടികളെ യുവാക്കള്‍ ലൈംഗികമായി ഉപയോഗിച്ച സംഭവം വലിയ ഞെട്ടലോടെയാണ് രാജ്യം കേട്ടത്. പത്തൊമ്പതും ഇരുപതും വയസുള്ള പ്രതികള്‍ തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസവും സാമ്പത്തികതർക്കവുമാണ് ഈ പീഡനപരമ്പര പുറത്തറിയാൻ കാരണമായതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കേസില്‍ അയാൻ അഹമദ് തൻവീറും (19) സുഹൃത്തായ ഉജേർ ഖാനുമാണ്(20) കസ്റ്റഡിയിലുള്ളത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അയാൻ അഹമദ് തൻവീര്‍ ലൈംഗികമായി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഉജേർ ഖാനായിരുന്നു.
ഇവരുടെ ഫോണുകളിൽനിന്ന് പൊലീസിന് ലഭിച്ചത് 350 ഓളം അശ്ലീലവീഡിയോകളാണ്. ഇരുവരും തമ്മിലുണ്ടായ സാമ്പത്തിക തർക്കത്തിന് പിന്നാലെയാണ്, പണി കൊടുക്കുക എന്ന ഉദ്ദേശത്തോടെ, പെണ്‍കുട്ടികളുമായി അയാൻ അഹമദ് തൻവീര്‍ സെക്സ് ചെയ്യുന്ന വീഡിയോകൾ ഉജേർ ഖാന്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. സാമ്പത്തിക തര്‍ക്കം ഉണ്ടാകുന്നതിന് മുമ്പ്, പെൺകുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്ന വീഡിയോകളെല്ലാം ഇരുവരും ചേര്‍ന്ന് ഭദ്രമായി സൂക്ഷിച്ചിരുന്നു.
എന്നാൽ, അയാൻ തൻവീറും ഉജേർ ഖാനും തമ്മിൽ അടുത്തിടെ പണത്തെച്ചൊല്ലി അടിയുണ്ടായി. ഇരുവരും തമ്മില്‍ മാനസികമായി അകലുകയും ചെയ്തു. ഇതിന് ശേഷമാണ് ഉജേർ ഖാന്‍ തന്‍റെ ഫോണിലുണ്ടായിരുന്ന പെണ്‍കുട്ടികളും തൻവീറും തമ്മിലുള്ള അശ്ലീല വീഡിയോകൾ ഇൻസ്റ്റഗ്രാമിലും സ്‌നാപ്പ്ചാറ്റിലും പോസ്റ്റ്‌ചെയ്തത്. അശ്ലീലവീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഉള്‍പ്പടെ പരാതിയുമായി രംഗത്തെത്തി. തുടർന്നാണ് ഇരുവരും വലയിലായത്.
പ്രണയക്കെണിയില്‍പ്പെടുത്തിയാണ് തന്‍വീര്‍ പെണ്‍കുട്ടികളെ വശത്താക്കിയിരുന്നത്. ചതിയില്‍പ്പെടുത്തി കൂട്ടിക്കൊണ്ടുപോയ ശേഷം നഗ്നവിഡിയോകള്‍ ചിത്രീകരിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. പിന്നീട് ഈ വിഡിയോ ഉപയോഗിച്ച് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുകയും വേശ്യാവൃത്തിക്ക് ഉപയോഗിക്കുകയും ചെയ്തിരുന്നു.