1. പ്രതി 1. എഐ ചിത്രം (പ്രതീകാത്മകം)

1. പ്രതി 1. എഐ ചിത്രം (പ്രതീകാത്മകം)

ഭാര്യ വേറൊരു കല്യാണം കഴിക്കാൻ പോവുകയാണെന്ന് അറിഞ്ഞ വിരോധത്തിൽ, തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ. തിരുവനന്തപുരം ശംഖുംമുഖത്തിനടുത്താണ് കൊലപാതക ശ്രമം നടന്നത്. വലിയതുറ സ്വദേശി 29കാരൻ നിജിത്താണ് പൂന്തുറ പൊലീസിന്റെ പിടിയിലായത്. 

ഇയാൾ ഭാര്യ ഷയാന മിനിയുമായി വേർപിരിഞ്ഞ് കഴിയുകയാണ്. യുവതി നൽകിയ പരാതിയിൽ പൂന്തുറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മുട്ടത്തറ സെന്റ് തോമസ് ചർച്ച് കോമ്പൗണ്ടിൽ കഴിഞ്ഞ ദിവസം ഒരു ഗാനമേള നടന്നിരുന്നു. അത് കേൾക്കാൻ നിജിത്ത് എത്തിയപ്പോൾ, ഷയാന മിനിയെ അവിടെ വെച്ച് കണ്ടിരുന്നു. 

ഷയാനയെ കണ്ടതോടെ ദേഷ്യത്തോടെ ഓടിയെത്തിയ നിജിത്ത് ഇരുമ്പ് കമ്പികൊണ്ട് സ്ത്രീയുടെ തലയ്ക്കടിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടിയാണ് പൂന്തുറ പൊലീസിന് കൈമാറിയത്.  

ENGLISH SUMMARY:

Malayala Manorama Online News reports a shocking attempted murder in Thiruvananthapuram where a man attacked his wife with an iron rod. The accused, reportedly enraged by his wife's plan to remarry, was apprehended by locals and handed over to the police.