rape-culprits

പതിമൂന്നുകാരിയെ ബസിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതികളായ ബസ് ജീവനക്കാർക്ക് കഠിനതടവും പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. ഒന്നാം പ്രതിയായ കൊടഞ്ചേരി നിരന്നപാറ കുളത്തുമീത്തൽ വീട്ടിൽ സജിത്ത് സജിക്ക് 20 വർഷം കഠിനതടവും അഞ്ച് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. രണ്ടാം പ്രതിയായ നരിക്കുനി ഏരവന്നൂർ ചെമ്പക്കുന്ന് കോളനി സ്വദേശി സുധിക്ക് 10 വർഷം കഠിനതടവും മൂന്ന് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പോക്സോ നിയമ പ്രകാരമാണ് ശിക്ഷ. 

2024-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. താമരശ്ശേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസിലെ ക്ലീനറായ സജിത്ത് സജിയും ഡ്രൈവറായ സുധിയും യാത്രയ്ക്കിടെ രാത്രി നാരങ്ങാതോട് ബസ് സ്റ്റോപ്പിൽ ബസ് നിർത്തിയ ശേഷം പെൺകുട്ടിയെ ബസിനുള്ളിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. 

സ്കൂളിലെ കൗൺസിലിങ്ങിനിെടയാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് കൊടഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഡിവൈഎസ്പി.മാരായ പ്രമോദ് പി, വിനോദ് എം.പി എന്നിവർ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ജെതിൻ പി ഹാജരായി. കേസിൽ കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി കെ.നൗഷാദ് അലിയാണ് ശിക്ഷ വിധിച്ചത്.

ENGLISH SUMMARY:

The Koyilandy Fast Track Special Court has sentenced two bus employees to rigorous imprisonment and fines in a case involving the sexual assault of a 13-year-old girl in 2024. The first accused, Sajith Saji (a bus cleaner), received 20 years of rigorous imprisonment and a fine of ₹5 lakh, while the second accused, Sudhi (the driver), was sentenced to 10 years of rigorous imprisonment and a fine of ₹3 lakh under the POCSO Act. The incident occurred on a private bus traveling from Thamarassery to Kozhikode, where the accused abused the victim after stopping at the Narangathode bus stop. The crime was uncovered during a school counseling session, leading to a police investigation and the eventual conviction handed down by Judge K. Noushad Ali.