കഴക്കൂട്ടത്ത് ഭാര്യയുടെ വാരിയെല്ല് അടിച്ചൊടിച്ച ഭര്‍ത്താവ് പിടിയില്‍. വിവാഹം കഴിഞ്ഞ് രണ്ടാം ആഴ്ചയാരംഭിച്ച കൊടിയ മര്‍ദനത്തിനാണ് പ്രതിയുടെ അറസ്റ്റോടെ വിരാമമാകുന്നത്. ജനുവരി 25നായിരുന്നു ചെമ്പഴന്തി സ്വദേശി ആസിഫിന്റേയും അറഫയുടേയും വിവാഹം.
വിവാഹം കഴിഞ്ഞ് രണ്ടാമത്തെ ആഴ്ച മുതല്‍ ആസിഫ് അറഫയെ ഉപദ്രവിക്കാനാരംഭിച്ചതായി കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നു. ഉമ്മയുടെ സഹോദരിയെ ഫോണില്‍ വിളിച്ച് സംസാരിച്ചതിനെത്തുടര്‍ന്നായിരുന്നു കഴിഞ്ഞ ദിവസം ക്രൂരമര്‍ദനമുണ്ടായത്. കിടപ്പുമുറിയിലിട്ട് ആസിഫയെ തലങ്ങും വിലങ്ങും കൈകൊണ്ടും കാലുകൊണ്ടും കുപ്പിയുപയോഗിച്ചും ആസിഫ് ക്രൂരമായി മര്‍ദിച്ചു.
ആസിഫ് അറഫയുടെ ഇരുകവിളിലും ആവര്‍ത്തിച്ചാവര്‍ത്തിച്ചു അടിച്ചതായി പരാതിയില്‍ പറയുന്നു, പിന്നാലെ വലതുകാല്‍മുട്ട് ചവിട്ടിയൊടിച്ചു. മേശപ്പുറത്തിരുന്ന സ്പ്രേ കുപ്പികൊണ്ട് നെഞ്ചിലും വാരിയെല്ലിലും പലവട്ടം ആവര്‍ത്തിച്ച് ഇടിച്ചതായും പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.
സ്പ്രേ കുപ്പികൊണ്ടുള്ള മര്‍ദനത്തിലാണ് വാരിയെല്ല് പൊട്ടിയത്. വിവരമറിഞ്ഞെത്തിയ ബന്ധുക്കള്‍ ആസിഫയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒപ്പം കഴക്കൂട്ടം പൊലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.