ജോലി തേടിയെത്തിയ ഇരുപത്തി മൂന്നുകാരിയെ സ്പായിൽ വച്ച് പീഡിപ്പിച്ച കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്‌റ്റിൽ. കഴക്കൂട്ടത്തെ സ്പായിലെ ജോലിക്കായി എത്തിയ പാലക്കാട് സ്വദേശിനിയെ പീഡിപ്പിച്ച സി.പി.എം മേനംകുളം കൽപ്പന ബ്രാഞ്ച് സെക്രട്ടറി റിബ്സൺ ആണ് അറസ്‌റ്റിലായത്. കേസിലെ പ്രതികളായ സ്പാ നടത്തിപ്പുകാരിയും ആലപ്പുഴ സ്വദേശിനിയായ ഇടനിലക്കാരിയും ഒളിവിലാണ്.കഴക്കൂട്ടത്തെ സ്പായിൽ ഈമാസം ഒന്നിനായിരുന്നു പീഡനം. പാലക്കാട് സ്വദേശിനിയെ സ്പായിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് വിളിച്ച് വരുത്തിയായിരുന്നു അതിക്രമം. കഴക്കൂട്ടത്തെ ഒരു സ്ഥാപനത്തിൽ ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് ആയി ജോലി നൽകാമെന്ന് പറഞ്ഞാണ് യുവതിയെ വിളിച്ചുവരുത്തിയത്. ആലപ്പുഴ സ്വദേശിനിയായ സുഹൃത്ത് വഴിയാണ് യുവതി തിരുവനന്തപുരത്ത് എത്തിയത്. യുവതിയെ അനുനയത്തിൽ കാര്യങ്ങൾ പറഞ്ഞ് സ്പായിലേയ്ക്ക് വിളിച്ചു വരുത്തി. തുടർന്ന് ഇടപാടുകാരനായ റിബ്സനെ വിളിച്ചു വരുത്തി. യുവതിയെ ബലമായി മുറിയിൽ വച്ച് റിബ്സൺ പീഡിപ്പിക്കുകയായിരുന്നു.

ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ ഉപദ്രവിക്കുകയും വായ പൊത്തി പിടിക്കുകയും ചെയ്തു. തുടർന്ന് അവിടെ നിന്നും രക്ഷപ്പെട്ട യുവതി ബന്ധു വീട്ടിൽ അഭയം തേടി. മാനസികമായി തകർന്ന പെൺകുട്ടി ഭർത്താവിനോട് വിവരം പറയുകയും കഴക്കൂട്ടം പൊലീസിൽ പരാതി നൽകുകയും ചെയ്തു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു വ്യക്തത വരുത്തിയതിനുശേഷം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിൽ രണ്ടു യുവതികൾ കൂടി പ്രതികളായുണ്ട്. സ്പാ നടത്തിപ്പുകാരിയും ഇടനിലക്കാരിയായ ആലപ്പുഴ സ്വദേശിനിയും പ്രതികളാണ്. രണ്ടുപേരും ഒളിവിലാണ്.

ENGLISH SUMMARY:

CPM branch secretary arrested in Kerala for a spa assault. The incident involved a 23-year-old woman seeking employment who was allegedly assaulted at a spa in Kazhakootam.