caraccident

TOPICS COVERED

മലപ്പുറം മൊറയൂരിൽ കാർ സ്വകാര്യ ബസുമായി നേർക്കുനേർ കൂട്ടിയിടിച്ച് ബന്ധുക്കളടക്കം 3 പേർ മരിച്ചു. 42 വയസുള്ള സക്കീന മകന്റെ ഭാര്യ 19 വയസുകാരി ബാസില, കാർ ഓടിച്ച മണ്ണാർക്കാട് സ്വദേശി ഷിയാസ് എന്നിവരാണ് മരിച്ചത്. 

കരിപ്പൂർ വിമാനത്താവളത്തിൽ ബന്ധുവിനെ യാത്രയാക്കിയ ശേഷം മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് കോഴിക്കോട് ഭാഗത്തേക്ക് പോവുയായായിരുന്ന സ്വകാര്യ ബസുമായി കൂട്ടിയിടിച്ചത്. സക്കീന, ബാസില എന്നിവരെ കൊണ്ടോട്ടിയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഞ്ചേരി മെഡിക്കൽ കോളജിൽ വച്ചാണ് ഷിയാസ് മരിച്ചത്.

ബന്ധുവിനെ യാത്രയാക്കി മടങ്ങുകയായിരുന്ന 3 കാറുകളിൽ ഒന്നാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ അഫ്രിദ, ഇബ്രാഹീം എന്നിവരെ കൊണ്ടോട്ടിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

ENGLISH SUMMARY:

Malappuram accident: A severe car-bus collision in Morayur, Malappuram, has resulted in the tragic deaths of three individuals, including relatives. The accident occurred when a private bus collided head-on with a car carrying family members returning from the airport.