എഐ ചിത്രം

ആലപ്പുഴയിൽ ഞെട്ടിക്കുന്ന പോക്സോ കേസ്. 14 കാരിയെ പിതാവും പിതാവിന്റെ സഹോദരീ ഭർത്താവും പിതാവിന്റെ സഹോദരിയുടെ മകനും മറ്റൊരു ബന്ധുവും ലൈംഗികമായി പീഡിപ്പിച്ചു. രണ്ട് വർഷമായി കുട്ടി ലൈംഗിക പീഡനത്തിന് ഇരയാവുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

14 കാരി ബന്ധുവായ സുഹൃത്തിനോട് ലൈംഗിക പീഡനം തുറന്ന് പറഞ്ഞതോടെയാണ് വിവരങ്ങൾ പുറത്ത് വന്നത്. സംഭവത്തില്‍ കുട്ടിയുടെ പിതാവ് ഉൾപ്പടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

പീഡനത്തിന് ഇരയായ കുട്ടിക്ക് കൗൺസിലിംഗ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.