elamakkara-police

കൊച്ചി എളമക്കരയില്‍ മകളെ കൊലപ്പെടുത്തി അച്ഛന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. പെണ്‍കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പെണ്‍കുട്ടി പീഡനത്തിനിരയായിരുന്നുവെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലൂടെ വ്യക്തമാകുന്നത്. ചേര്‍ത്തല പാണാവള്ളി സ്വദേശികളാണ് മരിച്ചത്. 

ജനുവരി 15ന് രാത്രി 11.30യ്ക്കും 16ന് രാവിലെ 11നും ഇടയിലാണ് മരണം സംഭവിച്ചതെന്നാണ് സൂചന. ഭാര്യ ജോലിക്കു പോയി തിരിച്ചെത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് ഇവര്‍ പുറത്തുപോയെന്ന് കരുതി പെണ്‍കുട്ടിയുടെ അമ്മ ബന്ധുവിന്റെ വീട്ടിലെത്തി. ഏറെ നേരം കഴിഞ്ഞിട്ടും ഇരുവരേയും  കാണാതായതോടെയാണ് പൊലീസ് സ്റ്റേഷനിലെത്തുന്നത്. 

തുടര്‍ന്ന് പൊലീസ് വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മകള്‍ കട്ടിലില്‍ കിടക്കുന്ന നിലയിലും പിതാവ് തൂങ്ങി മരിച്ച നിലയിലുമായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കിടെയില്‍ തന്നെ സംഭവത്തില്‍ പൊലീസിനു സംശയം തോന്നിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ രഹസ്യഭാഗങ്ങളിലെല്ലാം ഗുരുതരമായ മുറിവുകള്‍ കണ്ടെത്തിയിരുന്നു. മരണത്തിനു തൊട്ടുമുന്‍പും പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്നാണ് വിവരം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും ഒരു വര്‍ഷത്തോളമായി പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 

പിതാവ് ലഹരിക്കടിമയായിരുന്നുവെന്നും സൂചനകളുണ്ട്. സെയില്‍സ്മാനായി ജോലി ചെയ്യുകയായിരുന്ന ഇയാള്‍ കുറച്ച് കാലമായി വീട്ടില്‍ത്തന്നെയായിരുന്നുവെന്നാണ് വിവരം. പോണേക്കരയിലെ വാടകവീട്ടിലാണ് ഇവരുടെ താമസം. സംഭവത്തില്‍ പോക്സോ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയെ പീഡിപ്പിച്ചത് പിതാവ് തന്നെയാണോയെന്ന സംശയത്തിലാണ് പൊലീസ്. അന്വേഷണത്തില്‍ മാത്രമേ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാവുകയുള്ളൂ. 

Shocking details about Elamakkara suicide:

Kochi crime news reveals shocking details about a father killing his daughter and then committing suicide in Elamakkara, Kochi. The postmortem report indicates the girl was a victim of sexual abuse, with suspicions falling on the father himself.