പത്തനാപുരത്ത് ക്ഷേത്രോത്സവ ഒരുക്കത്തിനിടെ പൊലീസ് വാഹനം ഇടിച്ച് തകർത്ത ശേഷം കടന്നു കളഞ്ഞ സംഭവത്തിൽ പിടവൂർ സ്വദേശി ദേവൻ എന്ന സജീവിനെ പിടികൂടിയ വിവരം ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവെച്ച് കേരള പൊലീസ്. അല്ലെങ്കിൽ സ്ഥാപനത്തിനല്ലേ അതിന്റെ മോശക്കേട് എന്ന് ട്രോളിക്കൊണ്ടാണ് ഈ പോസ്റ്റ് ആരംഭിക്കുന്നത്.
സംഭവത്തിൽ പൊലീസ് വാഹനം തകരുകയും വാഹനത്തിലുണ്ടായിരുന്ന പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആളറിയാതിരിക്കാൻ മുടിയും മീശയും താടിയും വെട്ടി, മൊബൈൽ ഫോണും ഉപേക്ഷിച്ച ശേഷമാണ് സജീവ് തമിഴ്നാട്ടിലേക്ക് കടന്നത്. തമിഴ്‌നാട്ടിലെ തെങ്കാശിയിൽ നിന്നാണ് പത്തനാപുരം പൊലീസ് സജീവിനെ പിടികൂടിയത്. പ്രതി പൊലീസ് വാഹനം ഇടിച്ച് തകർക്കുന്ന ദൃശ്യങ്ങളും, പ്രതിയെ പൊലീസ് പിടികൂടുന്ന ദൃശ്യങ്ങളും കൂടി പോസ്റ്റിലൂടെ പങ്കുവെച്ചിട്ടുണ്ട്.