കൊച്ചിയില്‍ പാസ്പോര്‍ട്ട് വെരിഫിക്കേഷനിടെ യുവതിയെ കടന്നുപിടിച്ച പൊലീസുകാരനെതിരെ കേസ്. പള്ളുരുത്തി സ്റ്റേഷനിലെ സിപിഒ വിജീഷിനെതിരെ ഹാര്‍ബര്‍ പൊലീസാണ് കേസെടുത്തത്. പാസ്പോര്‍ട്ട് വെരിഫിക്കേഷനായി യുവതിയുടെ വീട്ടിലെത്തിയ  ശേഷമായിരുന്നു വിജീഷിന്‍റെ അതിക്രമം. സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകളാണ് വിജീഷിനെതിരെ ചുമത്തിയിട്ടുള്ളത്. വിജീഷിനെതിരെ വകുപ്പുതല അന്വേഷണവും ആരംഭിച്ചു. നേരത്തെയും വിജീഷിനെതിെര സമാനപരാതി ഉയര്‍ന്നിട്ടുണ്ട്. 

ENGLISH SUMMARY:

Kochi Police Misconduct incident: A police officer in Kochi has been arrested for allegedly molesting a woman during passport verification. The officer is now facing departmental investigation.