സ്‌കൂൾ വിട്ട് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന പത്താം ക്ലാസുകാരിയെ പിന്തുടർന്ന് ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍. കോന്നിയിലാണ് സംഭവം. വിദ്യാർത്ഥിനിയുടെ പിന്നാലെ കൂടിയ കൊക്കാത്തോട് അള്ളുങ്കൽ സ്വദേശ ഷിജിൻബാബുവിനെയാണ് (28) പോക്‌സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്.
പത്താം ക്ലാസ് വിദ്യാർത്ഥിനിയെയാണ് പ്രതി പിന്തുടർന്ന് ശല്യപ്പെടുത്തിയത്. ഷിജിൻബാബു പത്താംക്ലാസുകാരിയായ പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ശല്യം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാര്‍ പ്രതിയെ തടഞ്ഞ് വെച്ച് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ കോന്നി സബ് ഇൻസ്‌പെക്ടർ കെ.എസ് ഷൈജ, എസ്.സി.പി.ഒമാരായ അനീഷ്, സുബിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ നോരത്തേയും അടിപിടി കേസില്‍ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.