രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റെ നഗ്നദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചിരുന്നുവെന്നും, അത് കാട്ടി ഭീഷണിപ്പെടുത്തിയാണ് ഗർഭം അലസിപ്പിച്ചതെന്നും അതിജീവിതയുടെ മൊഴി. മേയ് 30നാണ് ഭ്രൂണഹത്യയ്ക്ക് മരുന്നെത്തിച്ചത്. അത് കഴിക്കാന്‍ രാഹുല്‍ വീഡിയോ കോൾ വഴി നിര്‍ദേശിച്ചെന്നും എഫ്ഐആറിൽ പറയുന്നു.
യുവതി ഗർഭിണിയാകുന്നത് മെയ് മാസത്തിലാണ്. ഈ സമയം മുതൽ തന്നെ ഭ്രൂണഹത്യ നടത്തുന്നതിന് രാഹുൽ നിർബന്ധിച്ചു. വഴങ്ങാതിരുന്നതോടെ കൊല്ലും എന്നുള്ള ഭീഷണിയായി. മെയ് 30നാണ് രാഹുലിന്റെ സുഹൃത്ത് ജോബി ജോസഫ് വഴി ഭ്രൂണഹത്യക്കുള്ള മരുന്ന് എത്തിച്ചു നൽകുന്നത്.
പിന്നീട് കഴിച്ചോളാം എന്ന് പറഞ്ഞു മാറ്റിവച്ചെങ്കിലും രാഹുൽ പല വട്ടം വീഡിയോ കോളിൽ വന്നു ഭീഷണിപ്പെടുത്തി. ഒരു തവണ വീഡിയോ കോൾ വിളിച്ച് ''അത് കഴിച്ചിട്ടേ വീഡിയോ കോൾ കട്ട് ചെയ്യൂ'' എന്ന് പറഞ്ഞു. അങ്ങനെയാണ് പെൺകുട്ടി മരുന്ന് കഴിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അശാസ്ത്രീയമായ നിർബന്ധിത ഗർഭച്ഛിദ്രം എന്ന വകുപ്പ് ചേർത്തത്. ഇതും 10 വർഷം മുതൽ 14 വർഷം വരെയോ, അല്ലെങ്കിൽ ജീവപര്യന്തം തടവ് ശിക്ഷ വരെയോ കിട്ടാവുന്ന കുറ്റമാണ്
നിലമ്പൂർ ഉപ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് യുവതിയെ ഭ്രൂണഹത്യയ്ക്ക് നിര്‍ബന്ധിപ്പിക്കുകയും മരുന്ന് കഴിപ്പിക്കുകയും ചെയ്തത്. 2 തവണ തിരുവനന്തപുരത്തെ യുവതിയുടെ ഫ്ലാറ്റിലും, ഒരു തവണ പാലക്കാട്ടെ യുവതിയുടെ ഫ്ലാറ്റിലും പീഡനം നടന്നതെന്ന് യുവതിയുടെ മൊഴിയിലുണ്ട്. രാഹുലിനെതിരെ എഫ്ഐആറിൽ ഏഴു മുതൽ എട്ട് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഒന്ന് ബലാത്സംഗവും രണ്ടാമത്തേത് അശാസ്ത്രീയമായ ഗർഭഛിത്രത്തിന് നിർബന്ധിച്ചു എന്നുള്ളതുമാണ്.