binu-thomas-ci

കോഴിക്കോട് ഡിവൈഎസ്പിയായ ഉമേഷിനെതിരെ ഗുരുതര ആരോപണമാണ് ജീവനൊടുക്കിയ സിഐ ബിനു തോമസിന്‍റെ ആത്മഹത്യ കുറിപ്പിലുള്ളത്. അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ ഉമേഷ് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു എന്നും കേസ് പുറത്തറിയിക്കുമെന്ന് പറഞ്ഞ് ഉമേഷ് ഭീഷണിപ്പെടുത്തി എന്നുമാണ് ആത്മഹത്യ കുറിപ്പിലെ ആരോപണം. 

Also Read: 'അവള്‍ ആള് കൊള്ളാമല്ലോ, നമുക്ക് അവളുടെ അടുത്തേക്ക് പോയാലോ'; മേലുദ്യോഗസ്ഥനെതിരെ സിഐയുടെ ആത്മഹത്യ കുറിപ്പ്

യുവതിയെ വിട്ടയക്കുകയും ഒപ്പമുണ്ടായിരുന്ന നാല് പുരുഷന്മാരോടും പറഞ്ഞ് 2,000 രൂപ വാങ്ങി നല്‍കിയെന്നും ബിനു ആത്മഹത്യ കുറിപ്പില്‍ പറയുന്നു. ''അവളെയും അമ്മയേയും അവളുടെ  മക്കളെയും ഓട്ടോയില്‍ കയറ്റി പാലക്കാട്ടേക്ക് അയക്കുകയും  ഓട്ടോ ചെലവിനും ബിരിയാണി വാങ്ങിക്കുന്നതിനുമായി 2000  രൂപ വാങ്ങി കൊടുത്തു. അവളും മക്കളും എവിടേക്കാണ് പോകുന്നതെന്ന് ഉമേഷ് സിഐ ചോദിച്ചു മനസിലാക്കി. അവര്‍ പാലക്കോട് എത്താറായ സമയം ഞാന്‍ ചോദിച്ചു മനസിലാക്കിയ ശേഷം കാറുമെടുത്ത് ഉമേഷുമൊത്ത് പോയി''. 

''യുവതിയുടെ വീട്ടനടുത്ത് ഉമേഷിനെ ഇറക്കി ബൈപ്പാസില്‍ കാറില്‍ കിടന്നുറങ്ങി. ഉമേഷ് കാര്യങ്ങള്‍ കഴിഞ്ഞ് വിളിച്ചപ്പോള്‍ കാറുമായി പോയി തിരികെ കൂട്ടികൊണ്ടുവന്നു. എന്നോട് പോകാന്‍ ഉമേഷ് നിര്‍ബന്ധിച്ചു. അവശയായ അവളോട് അങ്ങനെ ചെയ്യാന്‍ എനിക്ക് തോന്നിയില്ല'' എന്നും ബിനോയ് എഴുതി. അതേസമയം ആരോപണങ്ങള്‍ ഡിവൈഎസ്പി ഉമേഷ് നിഷേധിച്ചു. പീഡിപ്പിക്കപ്പെട്ട സ്ത്രീയുമായി ബന്ധമില്ലെന്നാണ് ഉദ്യോഗസ്ഥന്‍ പറയുന്നത്. ഈ സ്ത്രീയുമായി ബന്ധമുണ്ടായിരുന്നത് ആത്മഹത്യ ചെയ്ത ഉദ്യോഗസ്ഥനായിരുന്നുവെന്നും നിലവിലെ ആരോപണത്തെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read: ‘യുവതിയെ പീഡിപ്പിച്ചു; പീഡിപ്പിക്കാന്‍ തന്നെയും നിര്‍ബന്ധിച്ചു’; മേലുദ്യോഗസ്ഥനെതിരെ സിഐയുടെ ആത്മഹത്യ കുറിപ്പ്

2014 ഏപ്രിലിലാണ് സംഭവങ്ങള്‍ നടക്കുന്നത്. യുവതി സ്റ്റേഷനിലെത്തിയപ്പോള്‍ ''അവള്‍ ആള് കൊള്ളമല്ലോ. ഇന്ന് നമുക്ക് രണ്ടാള്‍ക്കും അവളുടെ അടുത്തേക്ക് പോയാലോ'' എന്നാണ് ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥന്‍ ബിനു തോമസിനോട് ചോദിച്ചത്. അക്കാര്യത്തില്‍ തനിക്ക് താല്‍പര്യം തോന്നിയില്ലെന്നാണ് ബിനു തോമസിന്റെ ആത്മഹത്യ കുറിപ്പില്‍ പറയുന്നത്. സ്ത്രീയുടെ ഒപ്പം പോകാൻ ഈ ബിനു തോമസിനെ ആ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ബ്ലാക്ക് മെയിൽ ചെയ്ത് നിർബന്ധിച്ച് കൂടെ കൂട്ടിെയന്നും ‌അതിനു ശേഷം ഇതും പറഞ്ഞ് അദ്ദേഹത്തെ നിരന്തരം മാനസികമായി പീഡിപ്പിക്കുമായിരുന്നു എന്നുള്ളതാണ് ആത്മഹത്യ കുറിപ്പില്‍ പറയുന്നത്. 

ENGLISH SUMMARY:

Kerala Police Suicide centers on allegations against DYSP Umesh detailed in CI Binu Thomas's suicide note. The note accuses Umesh of sexually assaulting a woman arrested for immoral activities and threatening to expose the case.