mario-jiji

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍മാരായ മാരിയോ ജോസഫും ജീജി മാരിയോയും ഒന്‍പതു മാസമായി അകന്ന് കഴിയുകയാണെന്ന് എഫ്ഐആര്‍. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ സംസാരിച്ചു തീര്‍ക്കുന്നതിനിടെ കഴിഞ്ഞ മാസം 25 നാണ് സംഘര്‍ഷമുണ്ടായത്. തര്‍ക്കത്തിനൊടുവില്‍ മാരിയോ തലയ്ക്ക് സെറ്റ്-ടോപ്പ് ബോക്സ് കൊണ്ട് ഇടിച്ചെന്നാണ് ജീജിയുടെ പരാതി. ചാലക്കുടി ഫിലോകാലിയ ഫൗണ്ടേഷന്‍ നടത്തിപ്പുകാരാണ് ദമ്പതികളായ മാരിയോ ജോസഫും ഭാര്യ ജീജി മാരിയോയും.

ജിജി മാരിയോയും മാരിയോ ജോസഫും പ്രൊഫഷണല്‍ പ്രശ്നങ്ങള്‍ കാരണം ഒന്‍പതുമാസമായി അകന്നു കഴിയുകയായിരുന്നു. പ്രശ്നം പറഞ്ഞു തീര്‍ക്കാന്‍ ഒക്ടോബര്‍ 25 ന് വൈകീട്ട് അഞ്ചരയ്ക്ക് ജിജി ഭര്‍ത്താവായ മാരിയോയുടെ വീട്ടിലേക്ക് എത്തി. പ്രശ്നങ്ങള്‍ സംസാരിക്കുന്നതിനിടെ തര്‍ക്കമാവുകയും സെറ്റ്–ടോപ്പ് ബോക്സ് എടുത്ത് മാരിയോ തലയ്ക്ക് ഇടിക്കുകയുമായിരുന്നു. ഇടത് കയ്യില്‍ കടിച്ചു. തലമുടി പിടിച്ച് വലിച്ചു, ദേഹോപദ്രവം ഏല്‍പ്പിച്ചു. കയ്യിലുള്ള 70,000 രൂപയുടെ ഫോണ്‍ എറിഞ്ഞു പൊട്ടിച്ചെന്നും ജീജിയുടെ പരാതിയിലുണ്ട്.  

എഴുപതിനായിരം രൂപയുടെ മൊബൈല്‍ ഫോണ്‍ ഭാര്‍ത്താവ് മാരിയോ ജോസഫ് നശിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസ്. കുറ്റം തെളിഞ്ഞാല്‍ ഒരു മാസം തടവോ അയ്യായിരം രൂപ വരെ പിഴയോ ആണ് ശിക്ഷ. 

ENGLISH SUMMARY:

Mario Joseph and Jijo Mario, Instagram influencers, are involved in a domestic dispute. The incident led to an FIR after an alleged assault during a discussion to resolve their issues.