എഐ ചിത്രം
കൊതുക് വല മുറിച്ച് നാലുവയസുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച ശേഷം, ഉടുതുണി പോലുമില്ലാതെ ഓടയില്‍ തള്ളി അജ്ഞാതന്‍. കൊൽക്കത്തയിലെ ഹൂഗ്ലി താരഗേശ്വറിലാണ് സംഭവം. റെയിൽവേ സ്റ്റേഷനടുത്ത് മുത്തശ്ശിക്കൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞാണ് ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്.
കുട്ടിയെ കണ്ടെത്തുമ്പോള്‍ ദേഹം മുഴുവന്‍ രക്തമായിരുന്നു. തുടർന്ന് കുട്ടിയുമായി പൊലീസ് സ്റ്റേഷനിലെത്തിയിട്ടും സംഭവം അന്വേഷിക്കാനോ കേസെടുക്കാനോ പൊലീസ് തയ്യാറായില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു. സംഭവം വിവാദമായതോടെയാണ് പൊലീസ് പോസ്കോ ആക്ട് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാൽ ഇതുവരെ പ്രതിയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. കുട്ടി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ഈ കേസില്‍ പൊലീസിന്‍റെ മെല്ലെപ്പോക്ക് ഉയര്‍ത്തിക്കാട്ടി മമത ബാനർജി സർക്കാരിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. ഈസർക്കാരിന്റെ ഭരണത്തിൽ കുറ്റവാളികളെ കയറൂരി വിട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആഞ്ഞടിച്ചു.