സുപ്രീം കോടതി ഉത്തരവ് കാറ്റില്‍പറത്തി ബെംഗളുരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്കു വി.ഐ.പി. പരിഗണന. സീരിയല്‍ കില്ലറടക്കമുള്ള കുപ്രസിദ്ധ കുറ്റവാളികള്‍ സെല്ലില്‍ മൊബൈല്‍ ഉപയോഗിക്കുന്നതും ടിവി കാണുന്നതും ഭക്ഷണം പാകം ചെയ്യുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നു. സീരിയല്‍ കില്ലര്‍ ഉമേഷ് റാവു ഫോണില്‍ സംസാരിക്കുന്നതും മറ്റു തടവുകാര്‍ വിഡിയോ കോള്‍ ചെയ്യുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ നടിയും ഡി.ജി.പിയുടെ മകളമായ രന്യ റാവുവിന്റെ ആണ്‍സുഹൃത്തും ദൃശ്യങ്ങളിലുണ്ട്. നേരത്തെ ജയിലില്‍ ഒരു തടവുകാരനും അധിക പരിഗണന നല്‍കരുതെന്ന് സുപ്രീം കോടതി കടുത്ത താക്കീത് നല്‍കിയിരുന്നു. ആരാധകനെ കൊന്ന കേസില്‍ നടന്‍ ദര്‍ശന്‍ തെഗുദീപയുടെ കേസിലായിരുന്നു സുപ്രീം കോടതിയുടെ താക്കീത്.