വിശാഖപട്ടണം വിഐപി റോഡിലെ ഓര്‍ക്കിഡ് സ്പാ സെന്ററില്‍ ഒളിപ്പിച്ച് താമസിപ്പിച്ചിരുന്ന ഒന്‍പത് യുവതികളെ പോലീസ് മോചിപ്പിച്ചു. പൊലീസിന്റെ കരുതലിലാണ് ഇവരിപ്പോഴുള്ളത്. 

സ്പായുടെ മറവില്‍ പെണ്‍വാണിഭം നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് വന്‍ സംഘം അഴിക്കുള്ളിലായത്. ഇവിടെ നടത്തിയ റെയ്ഡില്‍ 3 മൊബൈല്‍ ഫോണുകളും പണവും പിടിച്ചെടുത്തു.

സംഭവത്തില്‍ സ്പാ ഇടപാടുകാരനായ ഒരാളെയും, നടത്തിപ്പുകാരായ രണ്ടുപേരെയും പൊലീസ് പിടികൂടി. സ്പാ നടത്തിപ്പുകാരായ പവന്‍കുമാര്‍ (36) ജനശ്രീനിവാസ്(35) എന്നിവരാണ് പിടിയിലാത്. വിശാഖപട്ടണം സിറ്റി പൊലീസിന്റെ ടാസ്‌ക് ഫോഴ്‌സാണ്  സ്പായില്‍ കയറി പരിശോധിച്ചത്. രാഹുല്‍, കാശിറെഡ്ഡി അരുണ്‍ കുമാര്‍ എന്നിവരുടെ പേരിലാണ് സ്പാ ലൈസന്‍സ്. 

ഇവരെ അറസ്റ്റ് ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.  അനാശാസ്യത്തിനായി സ്പായിലെത്തുന്നവരില്‍നിന്ന് 3000 രൂപ മുതലാണ് ഇവര്‍ ഈടാക്കിയിരുന്നത്.