nireeksha-arrest

TOPICS COVERED

 ഹോസ്റ്റലിൽ ഒപ്പം താമസിച്ച യുവതികളുടേയും സ്നേഹം നടിച്ച് വശത്താക്കുന്ന കാമുകന്‍മാരുടേയും സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകളിൽ പ്രചരിപ്പിച്ച യുവതി അറസ്റ്റിൽ. മംഗളുരു നഗരത്തിലെ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന ചിക്കമംഗളൂരു സ്വദേശിനി നിരീക്ഷയെയാണ് (26) കദ്രി പൊലീസ് അറസ്റ്റ് ചെയ്തത്.

ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതികളോട് പണം ആവശ്യപ്പെട്ടതായും ഭീഷണിപ്പെടുത്തിയതായും ഇവർ നൽകിയ പരാതിയിൽ പറയുന്നു.മംഗളൂരുവിൽ എക്സറേ ടെക്നീഷ്യനായ ഉഡുപ്പി സ്വദേശിയുടെ മരണത്തിലും നിരീക്ഷയ്ക്ക് പങ്കുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ഇയാള്‍ ഈ അടുത്തിടെയാണ് ജീവനൊടുക്കിയത്.

നിരീക്ഷയുമായി പ്രണയത്തിലായിരുന്നെന്നും സ്വകാര്യ വിഡിയോ പകർത്തി പണം തട്ടാൻ ശ്രമിച്ചെന്നും ഇയാളുടെ ആത്മഹത്യക്കുറിപ്പിലുണ്ടെന്ന് പൊലീസ് പറയുന്നു. ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് ഒട്ടേറെ യുവാക്കളിൽനിന്ന് പണംതട്ടാന്‍ നിരീക്ഷയ ശ്രമിച്ചതായും കണ്ടെത്തി. യുവതി ഹണിട്രാപ് സംഘത്തിന്റെ ഭാഗമാണെന്നു സംശയിക്കുന്നതായും ഫോൺ രേഖകളുൾപ്പെടെ പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

 
ENGLISH SUMMARY:

Kerala Cyber Crime news related to hostel girl arrested for filming and circulating private videos. Police suspect her involvement in honey trap schemes and are investigating further connections and financial transactions.