കാസര്‍കോട് പടന്നക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രണയത്തെച്ചൊല്ലി മര്‍ദനം. കാഞ്ഞങ്ങാട് സ്വദേശികളായ യുവാവും യുവതിയും തമ്മിലുള്ള പ്രണയബന്ധമാണ് മര്‍ദനത്തില്‍ കലാശിച്ചത്.
ഒരു മാസം മുമ്പ് യുവാവിനെയും സുഹൃത്തുക്കളെയും യുവതിയുടെ ബന്ധുക്കള്‍ മര്‍ദിച്ചിരുന്നു. ഇതിന് പ്രതികാരം ചെയ്യാന്‍ യുവാവും സുഹൃത്തുക്കളും എത്തിയപ്പോള്‍ വീണ്ടും സംഘര്‍ഷമുണ്ടായി.
തുടര്‍ന്ന് യുവാവിനും കൂട്ടര്‍ക്കും വീണ്ടും മാരകമായി മര്‍ദനമേറ്റു. തുടര്‍ന്ന് ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയപ്പോള്‍ അവിടെ വെച്ചും യുവതിയുടെ കുടുംബാംഗങ്ങള്‍ മര്‍ദ്ദിക്കുയായിരുന്നു. സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.