ആറു വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വീട്ടമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ. തിരുവനന്തപുരം ശ്രീകാര്യത്താണ് സംഭവം. കുട്ടിയുടെ വീടിന് സമീപം വാടകയ്ക്ക് താമസിക്കുന്ന നെയ്യാറ്റിൻകര മാറനല്ലൂർ സ്വദേശികളായ ഷിർഷാദ്, സീത എന്നിവരെയാണ് ശ്രീകാര്യം പൊലീസ് അറസ്റ്റു ചെയ്തത്.
സീതയുടെ വീട്ടിൽ വച്ചാണ് ഇവരുടെ ആൺ സുഹൃത്തായ ഷിർഷാദ് ആറു വയസുകാരിയെ പീഡിപ്പിച്ചത്. സീതയുടെ അറിവോടുകൂടിയാണ് കുട്ടിയെ ഷിർഷാദ് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
സീതയുടെ വീട് അയൽപക്കത്തായതിനാൽ കുട്ടി സ്ഥിരമായി ഇവിടെ എത്തുമായിരുന്നു. അത് മനസിലാക്കിയ ശേഷമാണ് ഷിർഷാദ്, സീതയുടെ അറിവോടെ കുട്ടിയെ പീഡിപ്പിച്ചത്. പീഡനവിവരം മനസിലാക്കിയ രക്ഷകർത്താക്കൾ ശ്രീകാര്യം പൊലീസിൽ പരാതി നൽകിയതോടെയാണ് ഇരുവരെയും അറസ്റ്റു ചെയ്തത്.