ഉത്തർപ്രദേശിലെ അമേത്തിയില്‍ ഭര്‍ത്താവിന്റെ ലൈംഗികാവയവം മുറിച്ചെടുത്ത രണ്ടാം ഭാര്യ അറസ്റ്റില്‍. അമേത്തിയിലെ ജഗദീഷ്പൂരിനടുത്തുള്ള ഫസംകഞ്ച് കച്നാവ് ഗ്രാമത്തിലാണ് നടുക്കുന്ന സംഭവമുണ്ടായത്. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് രണ്ടാംഭാര്യ നസ്ലിൻ ബാനുവിനെ കസ്റ്റഡിയിലെടുത്തു.
ഗുരുതര പരുക്കേറ്റ അൻസാർ അഹമ്മദിനെ (38) ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അൻസാർ അഹമ്മദിന് സബീജൂൾ, നസ്ലിൻ ബാനു എന്നീ രണ്ട് ഭാര്യമാരുണ്ട്. ഈ രണ്ട് വിവാഹ ബന്ധത്തിലും അദ്ദേഹത്തിന് കുട്ടികളുണ്ടായിരുന്നില്ല. ഇക്കാര്യം പറഞ്ഞ് വീട്ടിൽ പതിവായി വഴക്ക് ഉണ്ടാകാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.
അൻസാർ അഹമ്മദുമായുള്ള വാക്കുതർക്കത്തിനിടെ, നസ്ലിൻ ബാനു ഭർത്താവിന്റെ ലൈംഗികാവയവം ഛേദിക്കുകയായിരുന്നവെന്ന് പൊലീസ് പറയുന്നു. ഗുരുതരമായി പരുക്കേറ്റ അൻസറിനെ നാട്ടുകാരാണ് ജഗദീഷ്പുരിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചത്.
വിദഗ്ധ ചികിത്സ ലഭ്യമാക്കാനായി പിന്നീട് ഇദ്ദേഹത്തെ റായ്ബറേലിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് (എയിംസ്) മാറ്റി.