17കാരനെ മൂന്നുമാസത്തോളം ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ വൈദികൻ കീഴടങ്ങി. കാസർകോടാണ് സംഭവം. അതിരുംമാവ് ഇടവക വികാരിയും ധ്യാന ഗുരുവുമായ പോൾ തട്ടുപറമ്പിലാണ് കീഴടങ്ങിയത്.
സംഭവം ചര്‍ച്ചയായതോടെ പോൾ തട്ടുപറമ്പില്‍ മുൻകൂർ ജാമ്യ അപേക്ഷ നല്‍കിയിരുന്നു. കോടതി ഇത് തള്ളിയതിന് പിന്നാലെ ഒരു മാസത്തോളമായി പ്രത്യേക അന്വേഷണ സംഘത്തെ കബളിപ്പിച്ച് വിവിധ ഇടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു പോൾ തട്ടുപറമ്പില്‍.