വിവാഹബന്ധം വേർപെടുത്തി ജീവിക്കുന്ന അഭിഭാഷകൻ ഏഴുവയസുകാരിയായ സ്വന്തം മകളെ പീഡിപ്പിച്ചതിന് അറസ്റ്റിലായി. തൃശൂർ പേരാമംഗലത്താണ് സംഭവം. ഏഴുവയസുകാരി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കായി പോയപ്പോഴാണ് ഡോക്ടറോട് പിതാവ് തന്നെ പീഡിപ്പിക്കുന്നുണ്ടെന്ന വിവരം തുറന്ന് പറഞ്ഞത്. 

ഡോക്ടർ ഉടൻ തന്നെ പൊലീസിനെ ബന്ധപ്പെട്ട്  കാര്യങ്ങൾ വിശദീകരിച്ചു. ഇന്ന് രാവിലെയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 

അഭിഭാഷകൻ ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു. രണ്ടുവർഷം മുമ്പാണ് ഇവർ തമ്മിലുള്ള വിവാഹബന്ധം വേർപെടുത്തിയത്.

ഡിവോഴ്സിന് ശേഷമുള്ള കോടതി ഉത്തരവ് അനുസരിച്ച് എല്ലാ ഞായറാഴ്ചകളിലും പിതാവ് കുട്ടികളെ കൂട്ടിക്കൊണ്ടുപോകും. ഇരുവർക്കും ഒരു ആൺകുട്ടിയും പെൺകുട്ടിയുമാണുള്ളത്.  ഞായറാഴ്ച്ച പിതാവിനൊപ്പം പോയ സമയത്താണ് തന്നെ ഉപദ്രവിച്ചതെന്ന് പെൺകുട്ടി മൊഴി നൽകി. 

ENGLISH SUMMARY:

Kerala Lawyer Accused of Sexually Abusing 7-Year-Old Daughter After Divorce