മുൻ എംഎൽഎയും സിപിഎം സഹയാത്രികനും സംവിധായകനുമായ പിടി കുഞ്ഞുമുഹമ്മദ് ഐഎഫ്എഫ്കെ സ്ക്രീനിങ്ങിനിടെ ചലച്ചിത്ര പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഫെയ്സ്ബുക്ക് പോസ്റ്റുമായി നടി മാല പാര്‍വതി. ഹോട്ടല്‍ മുറിയിലെത്തിയ സംവിധായകന്‍ മോശമായി പെരുമാറിയെന്നാണ് മുഖ്യമന്ത്രിക്ക് നേരിട്ടയച്ച കത്തില്‍ ചലച്ചിത്ര പ്രവർത്തക വിശദീകരിക്കുന്നത്.
'നേരം വെളുക്കാത്തതെന്താ? ഇദ്ദേഹം സഖാവായതുകൊണ്ടും, ഇടത് പക്ഷം ആയത് കൊണ്ടും, കൂടുതൽ ശക്തമായി അപലപിക്കുന്നു'. – മാല പാര്‍വതി ഫെയ്സ്ബുക്കില്‍ കുറിച്ചു.
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ സിപിഎം മുന്‍ എംഎല്‍എ പി.ടി കുഞ്ഞുമുഹമ്മദിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് പൊലീസ് ചലച്ചിത്രപ്രവർത്തകയിൽ നിന്ന് വിവരം തേടി. പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി അവര്‍ അറിയിച്ചു.
ചലച്ചിത്ര പ്രവര്‍ത്തക തെറ്റിദ്ധരിച്ചതാകാമെന്നാണ് പി.ടി കുഞ്ഞുമുഹമ്മദിന്‍റെ പ്രതികരണം. താന്‍ ഒട്ടേറെ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. തെറ്റൊന്നും ചെയ്തിട്ടില്ല. കേസിനെ നിയമപരമായി നേരിടുമെന്നും പി.ടി കുഞ്ഞുമുഹമ്മദ് വ്യക്തമാക്കിക്കുന്നു. കുഞ്ഞുമുഹമ്മദിനെ ഉടന്‍ തന്നെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകള്‍ മൂലമാണ് നടപടിക്രമങ്ങള്‍ വൈകുന്നതെന്നാണ് പൊലീസ് പറയുന്നത്.
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിനെതിരെ കേസെടുത്ത് പൊലീസ്. മുൻ എംഎൽഎയും സിപിഎം സഹയാത്രികനും ആണ് പി ടി കുഞ്ഞുമുഹമ്മദ്. തിരുവനന്തപുരം കന്റോൾമെൻറ് പൊലീസാണ് സംവിധായകനെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം.